വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത മലര്‍വാടി ക്ലബ്ബിലൂടെ മലയാള സിനിമയിലെത്തിയ ദീപക് പറമ്പോല്‍ ഇന്ന് വിവാഹിതനായി. നടി അപര്ണ്ണാദാസിനിനെയാണ് ദീപക് വരണമാല്യം ചാര്‍ത്തി തന്റെ ജീവിതസഖിയാക്കിയത്. ഗുരൂവായൂര്‍ അമ്പലത്തില്‍വച്ചായിരുന്നു ഇരുവരുടെയും മിന്നുകെട്ട്. ദീര്‍ഘനാളുകളായി ഇവര്‍ പ്രണയത്തിലായിരുന്നു.
സത്യന് അന്തിക്കാടിന്റെ ഞാന്‍ പ്രകാശന് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ അപര്‍ണ്ണ ആദ്യ നായികാവേഷം ചെയ്തത് വിനീത് ശ്രീനിവാസന് നായകനായ മനോഹരത്തിലൂടെയാണ്. ഈ ചിത്രത്തില്‍ ദീപകും ഒരു പ്രധാന വേഷം ചെയ്തിരുന്നു. അപര്‍ണ്ണയും ദീപകുമായുള്ള സൗഹൃദം തുടങ്ങുന്നതും ആ ചിത്രത്തിന്റെ ലൊക്കേഷനില്‍വച്ചാണ്. വിജയ്യുടെ ബീസ്റ്റ് എന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അപര്‍ണ്ണ ആദികേശവ എന്ന തെലുങ്ക് ചിത്രത്തിലും ശക്തമായ ഒരു വേഷം ചെയ്തിരുന്നു. ആനന്ദ് ശ്രീബാലയുടെ ചിത്രത്തിലാണ് അപര്‍ണ്ണ ഏറ്റവും ഒടുവിലായി അഭിനയിച്ചത്.
മഞ്ഞുമ്മല്‍ ബോയ്സ്, വര്‍ഷങ്ങള്‍ക്കുശേഷം എന്നിവയാണ് അടുത്തിടെ പുറത്തിറങ്ങിയ ദീപക് ചിത്രങ്ങള്‍.
Recent Comments