മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ നാളെ തന്നെ തിഹാർ ജയിലിലേക്ക് മടങ്ങണം. തെരെഞ്ഞെടുപ്പ് ഫലം ജയിലിൽ കിടന്നാണ് അദ്ദേഹം അറിയുക. ജാമ്യം നീട്ടിനൽകണമെന്ന ഡൽഹി മുഖ്യമന്ത്രിയുടെ ഹർജി പരിഗണിക്കുന്നത് ഡൽഹി റൗസ് അവന്യൂ കോടതി മാറ്റി വെച്ചു . ജൂൺ 7 ലേക്കാണ് ഹർജി നീട്ടിയത്.
അമ്പത് ദിവസം തിഹാർ ജയിലിൽ കഴിഞ്ഞ ശേഷമാണ് കെജരിവാളിന് ജാമ്യം കിട്ടിയത്. അതേസമയം ജാർഖണ്ഡ് മുഖ്യ മന്ത്രിയായിരുന്ന ഷിബു സോറനു ഇതുവരെ ജാമ്യം കിട്ടിയിട്ടില്ല. കേജരിവാളിന് മുമ്പാണ് ഷിബു സോറൻ തിഹാർ ജയിലിലെത്തിയത്. പ്രതിപക്ഷ സ്ഥാനാർത്ഥികൾക്ക് വേണ്ടി കെജരിവാൾ ലോക സഭ തെരെഞ്ഞെടുപ്പിൽ ശക്തമായ പ്രചാരണം നടത്തിയിരുന്നു. ഇനി പ്രതിപക്ഷ സ്ഥാനാർത്ഥികൾ തോറ്റാലും ജയിച്ചാലും ആ വിവരം അദ്ദേഹം അറിയുക ജയിലിലെ ടിവിയിലൂടെയായിരിക്കും.
21 ദിവസത്തേക്കായിരുന്നു കോടതി അദ്ദേഹത്തിനു ഇടക്കാല ജാമ്യം അനുവദിച്ചത് . എന്നാൽ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഒരാഴ്ചത്തേക്ക് കൂടി ജാമ്യം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് കെജരിവാൾ സുപ്രീം കോടതിയെ 0സമീപിച്ചു. കെജരിവാളിന്റെ ഹർജി സുപ്രീം കോടതി രജിസ്ട്രി പരിഗണിച്ചില്ല.
അറസ്റ്റിനെതിരായ ഹർജിയിൽ വിധി പറയാൻ മാറ്റിവെച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രജിസ്ട്രിയുടെ നടപടി.
Recent Comments