27 വർഷത്തിനുശേഷം ഡൽഹിയിൽ ബിജെപിയുടെ താമരവിരിഞ്ഞപ്പോൾ ഇനി വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുന്ന അടുത്ത സംസ്ഥാനം പശ്ചിമ ബംഗാളായിരിക്കുമെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി. മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിന് മുന്നറിയിപ്പായാണ് സുവേന്ദു രംഗത്തെത്തിയത്.” ദില്ലി കി ജീത് ഹമാരി ഹേ. 2026 മേം ബംഗാൾ കി ബാരി ഹേ (ഡൽഹിയിലെ നമ്മുടെ വിജയമാണിത്. 2026 ൽ ഇനി ബംഗാളിൻ്റെ ഊഴമാണ്),” അധികാരി ശനിയാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പശ്ചിമ ബംഗാളിലെ പ്രതിപക്ഷ പാർട്ടിയാണ് ബിജെപി. 2011 മുതൽ അധികാരത്തിലിരിക്കുന്ന മമത ബാനർജിയുടെ ഭരണം അവസാനിപ്പിക്കുകയാണ് ബിജെപി ലക്ഷ്യമിടുന്നത്. 288 സീറ്റുകളുള്ള കിഴക്കൻ സംസ്ഥാനത്ത് അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും.
ഡൽഹിയിലെ ‘എഎപി-ദ’ (ദുരന്തം) അവസാനിച്ചുവെന്ന് പറഞ്ഞ അധികാരി, ദേശീയ തലസ്ഥാനത്ത് താമസിക്കുന്ന ബംഗാളികൾ ബിജെപിക്ക് വോട്ട് ചെയ്തുവെന്ന് അവകാശപ്പെട്ടു .മമത ബാനർജി ഡൽഹി നിയമസഭ തെരെഞ്ഞെടുപ്പിൽ അരവിന്ദ് കെജ്രിവാളിനോടോപ്പമായിരുന്നു.
പശ്ചിമ ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവാണ് സുവേന്ദു അധികാരി, ഡൽഹിയിലെ മികച്ച വിജയത്തിന് അദ്ദേഹം പ്രധാനമന്ത്രി മോദിയെ അഭിനന്ദിച്ചു.ഡൽഹിയിലെ ബംഗാളി സമൂഹത്തിന്റെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ അദ്ദേഹം ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി പ്രവർത്തകർ എന്നിവരെയും അഭിനന്ദിച്ചു.
Recent Comments