പ്രശസ്ത സീരിയല്‍ താരം ദേവിക നമ്പ്യാരും ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ വിജയ് മാധവും വിവാഹിതരായി. ഇന്ന് രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍വച്ചായിരുന്നു വിവാഹം. കൃഷ്ണവത്സം ആഡിറ്റോറിയത്തില്‍വച്ച് വിവാഹാനന്തര ചടങ്ങും നടന്നു.
ബാലാമണിയാണ് ദേവിക നമ്പ്യാരുടെ ആദ്യ ടി.വി. സീരിയല്‍. പരിണയം, രാക്കുയില്‍ എന്നിവ ദേവിക പ്രധാന വേഷമിട്ട സീരിയലുകളാണ്. രാക്കുയില്‍ എന്ന സീരിയലില്‍ വിജയ് മാധവ് അതിഥിവേഷം ചെയ്തിരുന്നു.
ഇരുവരും ബന്ധുക്കളാണ്. അറേഞ്ച്ഡ് മാര്യേജായിരുന്നു. അടുത്തിടെ ഇരുവരും ചേര്‍ന്ന് ഒരു യോഗ കമ്പനിയും ആരംഭിച്ചു.
ഒരു സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കങ്ങളിലാണ് വിജയ് മാധവ് ഇപ്പോള്‍. തിരക്കഥ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
Recent Comments