ധനുഷ്-നയന്‍താര വിവാദത്തില്‍ പ്രതികരണവുമായി ധനുഷിന്റെ പിതാവ് കസ്തൂരി രാജ. നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററിയില്‍ നാനും റൗഡി താന്‍ സിനിമയുടെ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് എന്‍ഒസി തേടി ധനുഷിന് പിന്നാലെ നടന്നുവെന്ന നയന്‍താരയുടെ അവകാശവാദം തെറ്റാണെന്ന് ധനുഷിന്റെ പിതാവ് കസ്തൂരി രാജ പറയുന്നു.
കസ്തൂരിരാജയുടെ വാക്കുള്‍ ഇങ്ങനെ- ‘ഞങ്ങള്‍ക്ക് ജോലിയാണ് പ്രധാനം. അതുമായി മുന്നോട്ടു കുതിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങളെ വേട്ടയാടുന്നവരോടും ഞങ്ങളെക്കുറിച്ച് പലതും പറഞ്ഞു നടക്കുന്നവരോടും ഉത്തരം പറയാന്‍ സമയമില്ല. എന്നെപ്പോലെ, എന്റെ മകനും ജോലിയില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നയന്‍താര പറഞ്ഞതുപോലെ, രണ്ട് വര്‍ഷം കാത്തിരുന്നുവെന്നത് സത്യമായ കാര്യങ്ങളല്ല. തനിക്ക് അതിനെക്കുറിച്ച് സംസാരിക്കാന്‍ താല്‍പ്പര്യമില്ലെന്നാണ് അവന് പറഞ്ഞത്.’
നെറ്റ്ഫ്ളികില്‍ റിലീസ് ചെയ്യാനിരിക്കുന്ന നയന്‍താര-വിഘ്നേശ് ശിവന് വിവാഹ ഡോക്യുമെന്ററിയുടെ ട്രെയിലറില്‍ നാനും റൗഡി താന്‍ എന്ന സിനിമയുടെ ചില ബിടിഎസ് ദൃശ്യങ്ങള്‍ ഉപയോഗിച്ചെന്ന് കാട്ടി ധനുഷ് നയന്‍താരയ്ക്ക് പത്ത് കോടിയുടെ കോപ്പിറൈറ്റ് നോട്ടീസ് അയച്ചതിനു പിന്നാലെയാണ് വിവാദങ്ങള്‍ക്ക് തുടക്കമാകുന്നത്. നയന്‍താരയെ നായികയാക്കി വിഘ്നേശ് ശിവന് സംവിധാനം ചെയ്ത നാനും റൗഡി താന്‍ എന്ന സിനിമ നിര്‍മ്മിച്ചത് ധനുഷ് ആയിരുന്നു. ആ സിനിയുടെ സെറ്റില്‍വച്ചാണ് നയന്‍താരയും വിഘ്നേശും പ്രണയത്തിലാകുന്നത്. അതുകൊണ്ട് തന്നെ ആ സിനിമയെക്കുറിച്ച് വിവാഹ ഡോക്യുമെന്ററിയില്‍ പരാമര്‍ശിക്കുന്നുണ്ട്. ചിത്രത്തിലെ പാട്ടുകള്‍ ഡെക്യുമെന്ററിയില് ഉപയോഗിക്കാന്‍ ധനുഷിന്റെ നിര്‍മ്മാണക്കമ്പനിയോട് അനുവാദം ചോദിച്ചെങ്കിലും ലഭിച്ചില്ലെന്ന് നയന്‍താര പറയുന്നു. മാത്രവുമല്ല, ഈ ആവശ്യം പരിഗണിക്കുന്നത് മനഃപൂര്‍വ്വം വൈകിക്കുകയും അതേത്തുടര്‍ന്നാണ് ഡോക്യുമെന്ററിയുടെ റിലീസ് നീണ്ടുപോകാന്‍ കാരണമെന്നും നയന്‍താര വെളിപ്പെടുത്തുകയുണ്ടായി.
Recent Comments