ധനുഷ്-നയന്‍താര ഡോക്യുമെന്ററി വിവാദത്തില്‍ നെറ്റ്ഫ്ളിക്സ് ഇന്ത്യയ്ക്ക് മദ്രാസ് ഹൈക്കോടതിയില്‍ തിരിച്ചടി. നയന്‍താരയ്ക്കെതിരെ ധനുഷ് നല്കിയ പകര്‍പ്പവകാശ കേസ് റദ്ദാക്കണമെന്ന നെറ്റ്ഫ്ളിക്സ് ഇന്ത്യയുടെ സ്റ്റേഹര്ജിയാണ് മദ്രാസ് ഹൈക്കോടതി തള്ളിയത്. കഴിഞ്ഞവര്‍ഷം നവംബറിലാണ് നടന് ധനുഷ് നയന്‍താരയ്ക്കും ഭര്‍ത്താവ് വിഘ്നേഷ് ശിവനും ഇവരുടെ നിര്‍മ്മാണ കമ്പനിയായ റൗഡി പിക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിനുമെതിരെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഈ കേസ് തള്ളണമെന്നാവശ്യപ്പെട്ടായിരുന്ന് നെറ്റ്ഫ്ളിക്സ് ഹര്‍ജി ഫയല്‍ ചെയ്തത്.
ധനുഷ് നിര്‍മ്മിച്ച നാനും റൗഡി താന്‍ എന്ന ചിത്രത്തിലെ മൂന്ന് സെക്കന്‍ഡ് വീഡിയോ ക്ലിപ്പ് ‘നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയിലില്‍’ അനുമതിയില്ലാതെ ഉപയോഗിച്ചതാണ് കേസിന് കാരണമായത്. നയന്‍താരയ്ക്കും നെറ്റ്ഫ്ളിക്സ് ഇന്ത്യയ്ക്കുമെതിരെ 10 കോടി രൂപയുടെ പകര്‍പ്പവകാശ കേസാണ് ധനുഷ് മദ്രാസ് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്. ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളുടെയും അവര്‍ ധരിച്ച വസ്ത്രങ്ങളുടെയും വരെ പകര്‍പ്പവകാശം തങ്ങള്‍ക്കാണെന്ന് നടന് ധനുഷിന്റെ നിര്‍മ്മാണ സ്ഥാപനമായ വണ്ടര്‍ബാര്‍ ഫിലിംസ് കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.
Recent Comments