ധനുഷ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ഇഡ്ലി കടൈ. ധനുഷ് തന്നെയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. നിത്യാ മേനനനാണ് നായിക. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ്. നേരത്തെ ഏപ്രില്‍ 10ന് എത്തും എന്ന് പറഞ്ഞിരുന്ന പടം പിന്നീട് ചില ഭാഗങ്ങളുടെ ഷൂട്ട് അടക്കം ബാക്കിയുള്ളതിനാല്‍ മാറ്റിവയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പുറത്തുവിട്ട പോസ്റ്റര്‍ പ്രകാരം ചിത്രം 2025 ഒക്ടോബര്‍ 1 തീയറ്ററുകളില്‍ എത്തുക എന്നാണ് അറിയിച്ചിരിക്കുന്നത്. അരുണ്‍ വിജയ് ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
Idli kadai #oct1 pic.twitter.com/9EkllemSPt
— Dhanush (@dhanushkraja) April 4, 2025
സംഗീതം ജിവി പ്രകാശ്, പ്രൊഡക്ഷന്‍ ഡിസൈന്‍ ജാക്കി, ആക്ഷന്‍ പി സി സ്റ്റണ്ട്സ്, കൊറിയോഗ്രഫി ബാബ ഭാസ്കര്‍, വസ്ത്രാലങ്കാരം കാവ്യ ശ്രീറാം, വിഎഫ്എക്സ് സൂപ്പര്‍വൈസര്‍ പ്രവീണ്‍ ഡി, മേക്കപ്പ് ബി രാജ, സ്റ്റില്‍സ് തേനി മുരുകന്, പബ്ലിസിറ്റി ഡിസൈന്‍ കപിലന്, പിആര്‍ഒ റിയാസ് കെ അഹമ്മദ് എന്നിവരാണ്. ധനുഷിന്റെ സംവിധാനത്തില്‍ ഒടുവിലെത്തിയ ‘നിലാവുക്ക് എന്മേല് എന്നടി കോപം’ ആണ്. ഫെബ്രുവരിയില്‍ റിലീസ് ചെയ്ത ചിത്രം ബോക്സോഫീസില്‍ വലിയ നേട്ടമൊന്നും ഉണ്ടായില്ല.
ഏപ്രില്‍ 10ന് അജിത്തിന്റെ ഗുഡ് ബാഡ് അഗ്ലി റിലീസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇഡ്ലി കടൈ റിലീസ് മാറ്റിയത്. പിന്നീട് തുടര്‍ച്ചയായി റിലീസുകള്‍ വരുന്നതിനാല്‍ അണിയറക്കാര്‍ ചിത്രത്തിന്റെ റിലീസ് ഒക്ടോബറിലേക്ക് മാറ്റുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
Recent Comments