മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ വൈശാഖ് സുബ്രഹ്മണ്യം നിര്‍മ്മിച്ച് വിനീത് ശ്രീനിവാസന് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഹൃദയം. പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനുമടക്കം വന്‍ താരനിരയായിരുന്നു ചിത്രത്തിന്റെ അണിയറയിലുണ്ടായിരുന്നത്. പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും ഒരുപോലെ നേടിയ ചിത്രത്തിന്റെ ഹിന്ദി, തമിഴ്, തെലുങ്ക് റീമേക്ക് റൈറ്റ്സുകള് സ്വന്തമാക്കിയിരിക്കുകയാണ് ധര്‍മ്മ പ്രൊഡക്ഷനും ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോയും. ഇത് സംബന്ധിച്ച ഔദ്യോഗിക വിവരം ഹൃദയത്തിന്റെ നിര്‍മ്മാതാവ് കൂടിയായ വൈശാഖ് സുബ്രഹ്മണ്യമാണ് പുറത്ത് വിട്ടത്. കുറച്ചുമുമ്പ് കരണ്‍ ജോഹറും ഈ വാര്‍ത്ത് ട്വീറ്റ് ചെയ്തിട്ടുണ്ട്.
കരണ്‍ ജോഹറിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ധര്‍മ്മ പ്രൊഡക്ഷന്‍, വാള്‍ട്ട് ഡിസ്നിയുടെ ഇന്ത്യയിലെ ഉപവിഭാഗമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഫോക് സ്റ്റാര്‍ സ്റ്റുഡിയോ. ഈ രണ്ട് കമ്പനികള്‍ ചേര്‍ന്ന് മുമ്പും സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. വന്‍ തുകയ്ക്ക് തന്നെയാണ് ഇവര്‍ ഹൃദയത്തിന്റെയും റീമേക്ക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഹൃദയത്തിന്റെ ഹിന്ദി, തമിഴ്, തെലുങ്ക് റീമേക്ക് സിനിമകളുടെ സാങ്കേതിക പ്രവര്‍ത്തകരെയും താരനിരക്കാരെയും വൈകാതെ പ്രഖ്യാപിക്കും.
I am so delighted and honoured to share this news with you. Dharma Productions & Fox Star Studios have acquired the rights to a beautiful, coming-of-age love story, #Hridayam in Hindi, Tamil & Telugu – all the way from the south, the world of Malayalam cinema. pic.twitter.com/NPjIqwhz8l
— Karan Johar (@karanjohar) March 25, 2022
Recent Comments