മഹേഷ് പി. ശ്രീനിവാസന് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുടുംബ സ്ത്രീയും കുഞ്ഞാടും. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്നലെ കോട്ടയത്ത് ആരംഭിച്ചു. തുരുത്തി മന്ദിരം കവലയിലായിരുന്നു ചിത്രീകരണം.
ധ്യാന്‍ ശ്രീനിവാസനും ജാഫര്‍ ഇടുക്കിയും ഗിന്നസ് പക്രുവും പങ്കെടുത്തരംഗങ്ങളാണ് ചിത്രീകരിച്ചത്. പൂര്‍ണ്ണമായും ഒരു നര്‍മ്മചിത്രമാണ് ഇത്. ഏതു സ്ഥലത്തു ചുമതലയേറ്റാലും ആ സ്റ്റേഷന് പരിസരങ്ങളില്‍ മോഷണ പരമ്പരകള്‍ അരങ്ങേറുകയും എത്ര ശ്രമിച്ചിട്ടും അതിന്റെ തുമ്പുണ്ടാക്കാന്‍ കഴിയാതെ സംഘര്‍ഷമനുഭവിക്കേണ്ടി വരുന്ന ഒരു പൊലീസുദ്യോഗസ്ഥന്റെ കഥ ഒരു വശത്ത്. മറുവശത്ത് സുന്ദരിയായ ഭാര്യയിലുണ്ടാകുന്ന സംശയരോഗം ഒരു പ്രവാസിയുടെ ജീവിതത്തില്‍ ഉളവാക്കുന്ന പ്രശ്നങ്ങളുമാണ്.
അന്നാ രേഷ്മ രാജനും സ്നേഹാ ബാബുവുമാണ് നായികമാര്‍. കലാഭവന്‍ ഷാജോണ്‍, സലിം കുമാര്‍, മണിയന്‍പിള്ള രാജു, സാജു നവോദയ, ജയകൃഷ്ണന്, കോബ്രാ രാജേഷ്, വിഷ്ണു കാര്‍ത്തിക്ക്, മജീദ്, ഷാജി മാവേലിക്കര, അനാമിക, അംബികാ മോഹന്‍, സ്നേഹാ ശ്രീകുമാര്‍, ആതിരാ രാജീവ് ഒറ്റപ്പാലം ലീല എന്നിവരും ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
ഇന്‍ഡി ഫിലിംസിന്റെ ബാനറില്‍ ബെന്നി പീറ്റേഴ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്. എന്നാലും എന്റളിയാ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ശ്രീകുമാര്‍ അറയ്ക്കലാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും എഴുതുന്നത്.
ഗാനരചന സിജില്‍ കൊടുങ്ങല്ലൂര്‍, മണികണ്ഠന്. സംഗീതം മണികണ്ഠന്, ശ്രീജു ശ്രീധര്‍. കലാസംവിധാനം രാധാകൃഷ്ന്നന്‍. മേക്കപ്പ് വിജിത്. കോസ്റ്റ്യൂം ഡിസൈന്‍ ഭക്തന് മങ്ങാട്. അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് സജിത് ലാല്‍, വില്സന് ജോസഫ്. സഹസംവിധാനം പോറ്റി, ടോണ്‍സ് ചിറയിന്‍കീഴ്, ക്രിസ്റ്റഫര്‍, സജി മംഗലത്ത്. പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ് ഡി. മുരളി. പ്രൊഡക്ഷന്‍ കണ്ട്രോളര് ദീപു എസ്. കുമാര്‍. ഫോട്ടോ ശാലു പേയാട്. പി.ആര്.ഒ. വാഴൂര്‍ ജോസ്.
കോട്ടയത്തും പരിസരങ്ങളിലുമായി ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാകും.
Recent Comments