സന്ദേശം എന്ന ചിത്രത്തിലെ കോട്ടപ്പള്ളി പ്രഭാകരന്റെ പെണ്ണുകാണല്‍ രംഗം മലയാളിപ്രേക്ഷകര്‍ ഒരിക്കലും മറക്കാന്‍ സാധ്യതയില്ല. എന്നാല്‍ 33 വര്‍ഷങ്ങള്‍ക്കിപ്പുറം ആ പെണ്ണുകാണല്‍ രംഗം പുനരവതരിപ്പിക്കുകയാണ് പുതിയ തലമുറ.
ഇവിടെ കോട്ടപ്പള്ളി പ്രഭാകരനായി എത്തുന്നത് ശ്രീനിവാസന്റെ മകന് ധ്യാന്‍ ശ്രീനിവാസനാണ്. അത് സംവിധാനം ചെയ്തത് സത്യന് അന്തിക്കാടിന്റെ മകന് അനൂപ് സത്യനും. ഒരു പരസ്യചിത്രത്തിനുവേണ്ടിയാണ് ഇവര്‍ ഈ രംഗം പുനഃസൃഷ്ടിച്ചത്.
സന്ദേശം എന്ന സിനിമയില്‍ ശ്രീനിവാസന് ധരിച്ച തരത്തിലുള്ള വേഷമണിഞ്ഞാണ് ധ്യാനും പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നത്. പെണ്‍കുട്ടിയായി എത്തുന്നത് അന്ന പ്രസാദാണ്. ബ്രോക്കറായി എത്തുന്നത് ജയശങ്കറും.
Recent Comments