തിര എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസന് – ധ്യാന്‍ ശ്രീനിവാസന് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്. വിനീതിന്റെ ഏറ്റവും പുതിയ ചിത്രമായ വര്‍ഷങ്ങള്‍ക്ക് ശേഷത്തില്‍ ധ്യാനും പ്രണവ് മോഹന്‍ലാലുമാണ് നായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ ധ്യാനിന്റെ ഒപ്പം പ്രവൃത്തിച്ച അനുഭവം പങ്കുവെക്കുകയാണ് ജേഷ്ഠനും സംവിധായകനുമായ വിനീത്.
‘തലേ ദിവസമാണ് ധ്യാന്‍ സിനിമയുടെ സ്ക്രീപ്റ്റ് കേള്‍ക്കുന്നത്. അതുവരെ ഞാനിടയ്ക്കിടെ കഥ കേള്‍ക്കണ്ടേ എന്ന് ചോദിച്ച് കൊണ്ടേയിരുന്നു. ഞാന്‍ ഒരുപാട് പടങ്ങളുടെ തിരക്കിലാണ്. പിന്നെ കേട്ടോളാം എന്നാണ് പറഞ്ഞത്. ഒടുവില്‍ തലേന്ന് കേട്ടു. പിന്നെ തടി കുറയ്ക്കാതെ എന്റെ മുന്നില്‍ വരാനും മടി ഉണ്ടായിരുന്നു. ആദ്യം വിളിക്കുന്ന സമയത്ത് വന്നോളാമെന്ന് പറഞ്ഞു.’ വിനീത് തുടര്‍ന്നു.
‘ഈ സിനിമയുടെ ആദ്യ പകുതി മാത്രമേ ധ്യാന്‍ കേട്ടിട്ടുള്ളു. രണ്ടാം പാതിയെ പറ്റി ഞാന്‍ പറഞ്ഞിട്ടില്ല. എല്ലാം കേട്ടതിന് ശേഷം ഈ പടം എത്ര ദിവസത്തേക്കാണ് ചാര്‍ട്ട് ചെയ്തതെന്ന് ചോദിച്ചു. ഞാനൊരു നാല്പത്തിയാറ് ദിവസം മതിയെന്ന് പറഞ്ഞപ്പോള്‍ അത് പോരെന്ന് തോന്നുന്നില്ല. എണ്‍പത് ദിവസമെങ്കിലും വേണ്ടി വരുമല്ലോ. അടിച്ച് തീര്‍ക്കാന്‍ നോക്കല്ലേ എന്നായിരുന്നു അവന്റെ മറുപടി. അവന് പടം ഇഷ്ടപ്പെട്ടത് കൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് എനിക്കും മനസിലായി. ഷൂട്ട് തുടങ്ങിയപ്പോള്‍ ക്രൂവിന്റെ സ്പീഡും ഞങ്ങള്‍ അതിന് മുന്നൊരുക്കം നടത്തിയതും അവന് മനസിലായി. ഇടയ്ക്ക് രാത്രിയില്‍ വേറെ സിനിമയുടെ ഷൂട്ടിങ്ങിന് പോകാനുണ്ട്, ഒന്ന് ഒഴിവാക്കി തരണമെന്ന് പറയും. അങ്ങനെ ഈ സിനിമ ചെയ്യുന്നതിനൊപ്പം വേറെയും പടങ്ങള്‍ ധ്യാന്‍ ചെയ്തിരുന്നു.’
‘തിര എന്ന സിനിമയില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് ശേഷത്തിലേക്ക് എത്തിയപ്പോഴക്കും ധ്യാന്‍ വളരെ ഈസിയായി. സിനിമകള്‍ ചെയ്ത് ചെയ്ത് അവനും എളുപ്പമായി. അവന് തടി കുറച്ചിട്ട് വന്നത് ഓരോ കാലഘട്ടത്തിനും പെര്‍ഫെക്ടായ രീതിയിലാണ്. അതുകൊണ്ട് വിഎഫ്എക്സ് ഒന്നും ചെയ്യാതെ ഷൂട്ട് ചെയ്യാന്‍ സാധിച്ചു. ധ്യാനിനോട് കഥ പറയുമ്പോള്‍ മാത്രമല്ല അവനോട് എന്തെങ്കിലും സംസാരിക്കുകയാണെങ്കില്‍ തന്നെ ആദ്യമേ അവനോട് ചില കാര്യങ്ങള്‍ പറയും. ‘നീ സത്യം ചെയ്ത് തരണം, ഇത് പുറത്ത് പോയി പറയില്ലെന്ന്’, പറഞ്ഞ് അവനെ കൊണ്ട് സത്യം ചെയ്യിപ്പിക്കാറുണ്ട്. അതിന് ശേഷമേ ധ്യാനിനോട് എന്തേലും പറയുകയുള്ളു, കാരണം അവനെ വിശ്വസിക്കാന്‍ പറ്റില്ല. എന്റെ അനിയനായത് കൊണ്ട് പറയുകയല്ല, എന്താ എവിടെയാ എന്നൊന്നും നോക്കാതെ അവന് തുറന്ന് പറയും’ വിനീത് പറഞ്ഞു.
അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം കാണാം:
Recent Comments