ദുല്‍ഖര്‍ സല്മാന് നായകനാകുന്ന തെലുങ്ക് ചിത്രമാണ് ‘സീതാരാമം’. പീരിയോഡിക്ക് റൊമാന്റിക് വിഭാഗത്തില്‍പ്പെട്ട ഈ ചിത്രം ഓഗസ്റ്റ് 5 നാണ് തീയേറ്ററുകളില്‍ എത്തുക. നിലവില്‍ സിനിമയുടെ പ്രൊമോഷന് തിരക്കിലാണ് ദുല്‍ഖര്‍ സല്മാന്.
ചിത്രത്തിന്റെ ഹൈദ്രബാദിലെ പ്രൊമോഷന് പരിപാടികള്‍ക്ക് ശേഷം ചെന്നൈയില്‍ എത്തിതായിരുന്നു താരം. പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു ഉത്തരം നല്‍കുകയായിരുന്നു ദുല്‍ഖറും സഹതാരങ്ങളായ സുമന്ത്, മൃണാള്‍ ഡാക്കൂര്‍ എന്നിവര്‍. മുതിര്‍ന്ന നടനും മാധ്യമപ്രവര്‍ത്തകനുമായ ഫയല്വാന് രംഗനാഥനാണ് ചിത്രത്തിന്റെ പേരിനെക്കുറിച്ച് സംശയം ഉയര്‍ത്തിയത്.
‘സീതാരാമം എന്നാണല്ലോ ചിത്രത്തിന്റെ പേര്? എന്താണ് രാമത്തിന്റെ അര്‍ത്ഥം?’
‘കഥയിലെ രണ്ട് കഥാപാത്രങ്ങളുടെ പേര് വച്ച് ടൈറ്റില്‍ ഉണ്ടാക്കിയെന്നാണ് എനിക്കുള്ള അറിവ്.’ ദുല്‍ഖര്‍ പറഞ്ഞു.
‘എനിക്ക് പക്ഷേ രാമം എന്ന വാക്കിന്റെ അര്‍ത്ഥം അറിഞ്ഞേ മതിയാവൂ? സീതാരാമനാണോ സീതാനാമമാണോ അതോ സീതാരാമമാണോ?’ ഫയല്വാന് രംഗനാഥന് ചോദ്യം കടുപ്പിച്ചു.
ചെറിയ ഇടവേളയെടുത്താണ് ദുല്‍ഖര്‍ അതിന് മറുപടി പറഞ്ഞത്. ‘ഇതെഴുതിയതും ഞാനല്ല, പേരിട്ടതും ഞാനല്ല. ഇതിന്് ഉത്തരം പറയേണ്ട സംവിധായകനും ഇവിടെ ഇല്ല.’
ദുര്‍ഖറിനെ മനഃപൂര്‍വ്വം പ്രകോപിപ്പിക്കാനാണ് ഫയല്വാന് രംഗനാഥന് ഇത്തരം ചോദ്യങ്ങള്‍ ഉയര്‍ത്തിയതെന്നായിരുന്നു പത്രസമ്മേളനത്തിനുശേഷം പൊതുവേ ഉയര്‍ന്ന ആരോപണം. ഫയല്വാന് രംഗനാഥനെതിരെ മാധ്യമപ്രവര്‍ത്തകരും തിരിഞ്ഞതോടെ വിവാദം കൊഴുക്കുകയായിരുന്നു. മുമ്പും രാമനാഥന് അനാവശ്യ ചോദ്യങ്ങളുയര്‍ത്തി പത്രസമ്മേളനത്തിന്റെ മാന്യത കെടുത്താറുണ്ടെന്നും അതിഥികളെ മോശക്കാരാക്കാറുണ്ടെന്നും അവര്‍ കുറ്റപ്പെടുത്തി. ദുല്‍ഖറിനെപ്പോലെ ജെന്റില്‍മാനായ ഒരു നടനായതുകൊണ്ട് മാത്രമാണ് അവിടെ പ്രശ്നങ്ങള്‍ ഉണ്ടാകാതെ പോയത്. ചോദ്യങ്ങളെ അദ്ദേഹം ചിരിച്ചുകൊണ്ടും സൗമ്യതയോടെയുമാണ് നേരിട്ടത്. അത് ദുല്‍ഖറിന്റെ വ്യക്തിവൈശിഷ്ട്യമായും കോളിവുഡ് മാധ്യമങ്ങള്‍ വാഴ്ത്തി.
കഴിഞ്ഞ ദിവസം എറണാകുളത്തായിരുന്നു സീതാരാമത്തിന്റെ പ്രൊമോഷന്. വേദിയില്‍ ചാക്കോച്ചന്റെ നൃത്തത്തിന് ചുവടുവച്ചുകൊണ്ട് ദുല്‍ഖര്‍ ഉയര്‍ത്തിയ ആവേശതിരയിളക്കം ഇനിയും കുറഞ്ഞിട്ടില്ല.
Recent Comments