മമ്മൂട്ടിയും മോഹന്‍ലാലും കഴിഞ്ഞാല്‍ മലയാള സിനിയില്‍ തൊണ്ണുറുകളില്‍ നിറഞ്ഞുനിന്ന താരമായിരുന്നു റഹ്മാന്. തമിഴിലും തെലുങ്കിലും അഭിനയിച്ച് തുടങ്ങിയപ്പോഴായിരുന്നു മലയാളസിനിമയില്‍ ഒരു ഇടവേള വന്നുചേര്‍ന്നത്.
അന്ന് ഏറ്റവും കൂടുതല്‍ സിനിമകളില്‍ റഹ്മാന്റെ നായികമാരായി അഭിനയിച്ചിരുന്നത് രോഹിണിയും ശോഭനയുമായിരുന്നു. രോഹിണിയും ശോഭനയുമായി റഹ്മാന് പ്രണയമാണെന്നുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു. കാന്‍ ചാനല്‍ മീഡിയയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലൂടെ ഈ രണ്ട് നായികമാരുമായുള്ള തന്റെ അടുപ്പത്തെക്കുറിച്ച് തുറന്നു പറയുകയാണ് റഹ്മാന്.
ശോഭനയുടെയും രോഹിണിയുടെയും പേരിനൊപ്പം വന്നതൊക്കെ വെറും ഗോസിപ്പുകളായിരുന്നുവെന്നാണ് റഹ്മാന് പറയുന്നത്. അക്കാലത്ത് നമ്മുടെ സമൂഹം ഏറെ ഓര്‍ത്തഡോക്സായിരുന്നു. സമൂഹത്തില്‍ ആണും പെണ്ണും വേറെയായിരുന്നു. ഇവര്‍ രണ്ടുപേരുമായി കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചതുകൊണ്ട് പലപ്പോഴും ഷൂട്ടിംഗ് ഇടവേളകളില്‍ അടുത്തുള്ള ഏതെങ്കിലും റെസ്റ്റോറന്റുകളില്‍ പോയി ഭക്ഷണം കഴിക്കുകയോ ഐസ്ക്രീം കഴിക്കുകയോ ചെയ്താല്‍ ഉടന്‍ കഥകള്‍ വന്നുതുടങ്ങും. സെലിബ്രിറ്റികളായതു കൊണ്ടാകാം എല്ലാ കാലത്തും ഇത്തരം ഗോസിപ്പുകള്‍ വരാറുണ്ടായിരുന്നത്. സത്യത്തില്‍ ഈ രണ്ടുപേരുമായി തനിക്ക് യാതൊരു പ്രണയവും ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം വിശദീകരിക്കുന്നു. അതുപോലെ മറിച്ച് അവര്‍ക്കും. പക്ഷേ യഥാര്‍ത്ഥ പ്രണയം തന്റെ വാപ്പയുടെയും ഉമ്മയുടെയും ജീവിതത്തില്‍നിന്നുതന്നെ താന്‍ അറിഞ്ഞിട്ടുണ്ടെന്ന് റഹ്മാന് സൂചിപ്പിച്ചു.
Recent Comments