കുഞ്ഞു ഫഹദിനെ മടിയിലിരുത്തിയിരിക്കുന്ന സത്യരാജിന്റെ ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. അടുത്തിടെ ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ സത്യരാജ് ഈ ചിത്രത്തെക്കുറിച്ചുള്ള കഥ പറഞ്ഞു.
മലയാളത്തിലെന്നപോലെ തമിഴിലും ചിത്രങ്ങളൊരുക്കിയിട്ടുള്ള സംവിധായകനാണ് ഫാസില്‍. സത്യരാജിനെ നായകനാക്കി ഫാസില്‍ രണ്ട് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. എന്‍ ബൊമ്മക്കുട്ടി അമ്മാവുക്ക്, പൂവിഴി വാസലിലേ എന്നിയാണവ. ഫാസില്‍ സംവിധാനം ചെയ്ത എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കായിരുന്നു എന്‍ ബൊമ്മക്കുട്ടി അമ്മാവുക്ക്. ഈ സിനിമയുടെ ചിത്രീകരണത്തിന്റെ ഇടവേളയില്‍ ഫാസിലിന്റെ വീട്ടില്‍ പോയ സത്യരാജ് ഫഹദിനൊപ്പം എടുത്ത ചിത്രമാണിത്.
Sathyaraj and Fahadh Faasil in the 1980s. pic.twitter.com/H9DidxzScV
— MUBI India (@mubiindia) May 7, 2024
‘കേരളത്തില്‍ എങ്ങനെയാണെന്നുവെച്ചാല്‍ എല്ലാവരും അവരുടെ നാട്ടില്ത്തന്നെയായിരിക്കും. ആലപ്പുഴയിലാണ് പൂവിഴി വാസലിലേ, എന്‍ ബൊമ്മക്കുട്ടി അമ്മാവുക്ക് എന്നീ സിനിമകള്‍ ചിത്രീകരിച്ചത്. ഇതില്‍ ബൊമ്മക്കുട്ടി അമ്മാവുക്കിന്റെ ഷൂട്ടിംഗിനിടെ ഉച്ചഭക്ഷണം കഴിക്കാന്‍ പോയപ്പോഴാണ് കുഞ്ഞുഫഹദിനെ മടിയിലിരുത്തി ഫോട്ടോയെടുത്തത്. ഗംഭീരമായിരുന്നു ഫാസില്‍ സാറിന്റെ വീട്ടിലെ ലോബ്സ്റ്റര്‍ ബിരിയാണ്. ഭക്ഷണം കഴിഞ്ഞശേഷമായിരുന്നു ഈ ചിത്രമെടുത്തത്. മാമന്നനിലും ആവേശത്തിലും അഭിനയിച്ചത് ഈ കുട്ടിയാണെന്ന് അറിയില്ലായിരുന്നു.’ സത്യരാജ് പറഞ്ഞു.
Recent Comments