ദിലീപിനെ നായകനാക്കി റാഫി കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വോയ്സ് ഓഫ് സത്യനാഥന്. ചിത്രത്തിന്റെ സെക്കന്റ് ഷെഡ്യൂള്‍ ഇന്ന് മുംബയില്‍ ആരംഭിച്ചു. ആഗസ്റ്റ് 15 വരെ മുംബയില്‍ ഷൂട്ടിംഗ് ഉണ്ടാവും. അത് കഴിഞ്ഞ് കൊച്ചിയിലേയ്ക്ക് ഷിഫ്റ്റ് ചെയ്യും. തുടര്‍ന്ന് ചെന്നൈയിലും രാജസ്ഥാനിലുമായി ചിത്രീകരണം പൂര്‍ത്തിയാകും.
ദിലീപ്, ജഗപതി ബാബു, മകരന്ദ് ദേശ് പാണ്ഡെ, വീണ നന്ദകുമാര്‍ എന്നിവരാണ് മുംബയ് ഷെഡ്യൂളിലുള്ളത്.
ഹാസ്യത്തിന് ഏറെ പ്രാധാന്യമുള്ളതാണ് ഈ റാഫി ചിത്രവും. ജോജു ജോര്‍ജ്, സിദ്ധിക്ക്, ജോണി ആന്റണി, അലന്‍സിയര്‍, രമേഷ് പിഷാരടി, ഫൈസല്‍, ഉണ്ണി രാജ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. അതിഥിതാരമായി അനുശ്രീ എത്തുന്നു.
Read Also
ബാദുഷ സിനിമാസിന്റെയും ഗ്രാന്റ് പ്രൊഡക്ഷന്സിന്റെയും ബാനറില്‍ എന്‍.എം. ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മഞ്ജു ബാദുഷയും, നീതു ഷിനോയുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. നിഥിന് സ്റ്റാനിലന് ആയിരുന്നു ആദ്യ ഷെഡ്യൂളിലെ ഛായാഗ്രാഹകന്‍. സ്വരൂപ് ഫിലിപ്പാണ് സെക്കന്റ് ഷെഡ്യൂളിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. ഡിക്സണ്‍ പൊടുത്താസ് പ്രൊഡക്ഷന്‍ കണ്‍ട്രോളറാകുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ഷമീര്‍ മുഹമ്മദാണ്.
Recent Comments