ജനപ്രിയ നായകന് ദിലീപ് മുഖ്യവേഷത്തിലെത്തുന്ന കേശു ഈ വീടിന്റെ നാഥന് ഡിസംബര്‍ 31 ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തും. ദിലീപിനൊപ്പം ഉര്‍വശി, ജാഫര്‍ ഇടുക്കി, ഹരിശ്രീ അശോകന്, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്, കോട്ടയം നസീര്‍, നസ്ലിന്, സ്വാസിക തുടങ്ങി ഒരു വലിയ താരനിരതന്നെ ചിത്രത്തിന് പിന്നിലുണ്ട്.
മലയാള സിനിമയിലെ ഏറ്റവും വലിയ സൗഹൃദങ്ങളിലൊന്നാണ് ദിലീപിന്റേയും നാദിര്‍ഷായുടേയും. ആ ‘ചിരി കൂട്ടുകെട്ട്’ ഒരു സിനിമയ്ക്ക് വേണ്ടി ആദ്യമായി ഒരുമിക്കുമ്പോള്‍ പ്രേക്ഷകര്‍ കോമഡി എന്റര്‍ടെയിനറില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല.
‘അത്തരത്തില്‍ തന്നെയാണ് ‘കേശു ഈ വീടിന്റെ നാഥന്’ ഒരുക്കിയിരിക്കുന്നത്. ചിരിയും സെന്റിമെന്‍സും ഫാമിലി ഇമോഷന്‍സുമൊക്കെ ചേര്‍ന്ന ഒരു കംപ്ലീറ്റ് ഫണ്‍ പാക്ക് ദിലീപ് സിനിമയാണ് കേശു. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ദാസേട്ടന് കേശുവിന് വേണ്ടി പാടുന്നത് വലിയ ഭാഗ്യമായാണ് കരുതുന്നത്.’ നാദിര്‍ഷ പറഞ്ഞു.
സംവിധായകന് നാദിര്‍ഷ തന്നെയാണ് ചിത്രത്തിനുവേണ്ടി സംഗീതം നിര്‍വഹിച്ചിരിക്കുന്നതും.
’67 വയസ്സുള്ള കേശുവെന്ന കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. ഏറെ ആസ്വദിച്ചാണ് ഇതിലെ ഓരോ സീനുകളും ഷൂട്ട് ചെയ്തിരിക്കുന്നത്. അത് പൂര്‍ണ്ണമായും പ്രേക്ഷകരിലേയ്ക്കും പകര്‍ന്നു കിട്ടുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.’ ദിലീപ് പറഞ്ഞു.
ദിലീപിന്റെ ഇതേവരെ കാണാത്ത ഗെറ്റപ്പ് ചേഞ്ച് തന്നെയാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളിലൊന്ന്.
സജീവ് പാഴൂര്‍ തിരക്കഥയൊരുക്കി നാദ് ഗ്രൂപ്പ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ അനില്‍ നായരാണ്.
Recent Comments