ദിലീപിന്റെ ജന്മദിനത്തില് ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന് അനൗണ്‍സ് ചെയ്ത പുതിയ ചിത്രമാണ് ഭ.ഭ.ബ. നവാഗതനായ ധനഞ്ജയ് ശങ്കറാണ് സംവിധായകന്. വിനീത് ശ്രീനിവാസന്റെ കീഴില്‍ സംവിധാന സഹായിയായിരുന്നു ധനഞ്ജയ് ശങ്കര്‍.
ദിലീപിനൊപ്പം വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയാളത്തിലെയും തമിഴിലെയും പ്രമുഖരായ നിരവധി താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നു. താരദമ്പതികളായ ഫാഹിം സഫറും നൂറിന് ഷെറീഫുമാണ് ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നത്.


മാസ് ഫണ്‍ ആക്ഷന്‍ ചിത്രമാണിത്. വന്‍ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. കോ-പ്രൊഡ്യൂസേര്‍സ് വി.സി. പ്രവീണ്‍, ബൈജു ഗോപാലന്. എക്സിക്കുട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി, പ്രൊഡക്ഷന്‍ കണ്ട്രോളര് സുരേഷ് മിത്രക്കരി, പി.ആര്.ഒ. വാഴൂര്‍ ജോസ്, ഫോട്ടോ ബിജിത്ത് ധര്‍മ്മടം.
ജനുവരി ആദ്യം ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ പ്രധാന ലൊക്കേഷന്‍ പൊള്ളാച്ചിയാണ്.
Recent Comments