അരവിന്ദന്റെ അതിഥികള്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം രാജേഷ് രാഘവന് കഥയും തിരക്കഥയും ഒരുക്കുന്ന ദിലീപ് ചിത്രം പവി കെയര്‍ടേക്കര്‍ ഏപ്രില്‍ 26 ന് തിയേറ്ററുകളില്‍ എത്തുന്നു.
അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജേഷ് രാഘവന് ഒരു ചിത്രത്തിന് രചന നിര്‍വഹിക്കുന്നത്. റൊമാന്റിക് കോമഡി എന്റര്‍ടൈനര്‍ ആയ ചിത്രം സംവിധാനം ചെയ്യുന്നത് വിനീത് കുമാര്‍ ആണ്. ത്രീ ഡോട്ട്സ്, ഒന്നും മിണ്ടാതെ, സ്വര്‍ഗ്ഗത്തേക്കാള്‍ സുന്ദരം, വാദ്യാര് തുടങ്ങിയവയാണ് രാജേഷ് രാഘവന് രചിച്ച ചിത്രങ്ങള്‍. ജീവിതഗന്ധിയായ കാമ്പുള്ള കഥകള്‍ സിനിമയാക്കിയ കഥാ കാരനാണ് രാജേഷ് രാഘവന്.
പെറ്റമ്മയാല്‍ ബാല്യത്തില്‍ ഉപേക്ഷിക്കപ്പെട്ട അരവിന്ദന് എന്ന യുവാവിന്റെ തേങ്ങല്‍, അമ്മയെ അന്വേഷിച്ചുള്ള യാത്രകള്‍ ഇവയൊക്കെ മനസ്സില്‍ ഒരു വിങ്ങലായി അഭ്രപാളികളില്‍ നമ്മള് കണ്ടതാണ്. പ്രേക്ഷകമനസ്സിനെ തൊട്ടറിഞ്ഞ തിരക്കഥാകൃത്തിന്റെ അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിന്റെ വിജയവും ചലച്ചിത്രപ്രവര്‍ത്തകര്‍ ആസ്വദിച്ചതാണ്. ജീവസുറ്റ കഥാപാത്രങ്ങള്‍ തേടിയുള്ള അന്വേഷണത്തില്‍ ജീവിതത്തിന്റെ കൈപ്പും മധുരവും നിറഞ്ഞ കാഴ്ചകള്‍ മനോഹരമായി തൂലികവല്‍ക്കരണം ചെയ്ത രചയിതാവ്. ഹ്യൂമറിനും സെന്റിമെന്‍സിനും പ്രാധാന്യം നല്കി കൊണ്ട് രചന നിര്‍വഹിച്ച തന്റെ പുതിയ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുക്കും എന്ന ശുഭപ്രതീക്ഷയിലാണ്. പിആര്‍ഒ എംകെ ഷെജിന്‍.
Recent Comments