‘പാപ്പച്ചന് ചേട്ടാ… ഒരാളെ ഞാനങ്ങോട്ടു പരിചയപ്പെടുത്തട്ടെ… ഈ അയല്‍വക്കംകാരൊക്കെ ഇട്ടിട്ടു പോയി എന്ന പരാതി വേണ്ട… കാതുകുത്തിയവന്‍ പോയാല്‍ കടുക്കനിട്ടവനെ ഞാന്‍ കൊണ്ടുവരും…’
‘എന്റെ പേരു സ്റ്റീഫന്‍.. ഈ റോഡിന്റെ പണിക്കു വേണ്ടി വന്നതാ…’
നാട്ടിലെ എല്ലാക്കാര്യത്തിലും ഓടി നടന്നു തലയിടുന്ന ‘മെംബര്‍’, അവിടെ പുതുതായി എത്തിയ റോഡുപണി സൂപ്പര്‍വൈസറെ നാട്ടുകാര്‍ക്കിടയില്‍ പരിചയപ്പെടുത്തുകയാണ്. സ്റ്റീഫനെ ദിലീഷ് പോത്തനും മെംബറെ ജാഫര്‍ ഇടുക്കിയുമാണവതരിപ്പിച്ചിരിക്കുന്നത്. കാപി പ്രൊഡക്ഷന്‍സ് നിര്‍മിച്ച് തോമസ് സെബാസ്റ്റിയന് സംവിധാനം ചെയ്യുന്ന അം അഃ എന്ന ചിത്രത്തിലെ ഒഫീഷ്യല്‍ ട്രീസറിലെ ഒരു രംഗമാണിത്. ഒരു മലയോര ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്. അവിടെ റോഡു പണിക്കെത്തുന്ന സൂപ്പര്‍വൈസര്‍ സ്റ്റീഫന്‍ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചു കൊണ്ട് ആ ഗ്രാമത്തിന്റെ നേര്‍ക്കാഴ്ച്ചയാണ് തോമസ് സെബാസ്റ്റ്യന്‍ ഈ ചിത്രത്തിലൂടെ കാട്ടിത്തരുന്നത്. സൂപ്പര്‍വൈസറും നാട്ടുകാരും തമ്മിലുള്ള ആത്മബന്ധവും ഈ ചിത്രത്തിന്റെ അകമ്പടിയായുണ്ട്. തികഞ്ഞ ഫാമിലി ഡ്രാമയാണ് ചിത്രം.
അലന്‍സിയര്‍, ടി.ജി. രവി, രഘുനാഥ് പലേരി, ജയരാജ് കോഴിക്കോട്, നവാസ് വള്ളിക്കുന്ന്, തമിഴ് താരം ദേവദര്‍ശിനി, മീരാവാസുദേവ്, ശ്രുതി ജയന്, മാലാ പാര്‍വ്വതി, മുത്തുമണി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
തിരക്കഥ- കവിപ്രസാദ് ഗോപിനാഥ്, സംഗീതം- ഗോപി സുന്ദര്‍, ഛായാഗ്രഹണം- അനീഷ് ലാല്‍, എഡിറ്റിംഗ്- ബിജിത് ബാല, കലാ സംവിധാനം- പ്രശാന്ത് മാധവ്, മേക്കപ്പ്- രഞ്ജിത്ത് അമ്പാടി, കോസ്റ്റ്യും ഡിസൈന്‍- കുമാര്‍ എടപ്പാള്‍, സ്റ്റില്‍സ്- സിനറ്റ് സേവ്യര്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറയക്ടര്‍- ഗിരീഷ് മാരാര്‍, അസ്സോസ്സിയേറ്റ് ഡയറക്ടര്‍- ഷാമിലിന് ജേക്കബ്ബ്, നിര്‍മ്മാണ നിര്‍വ്വഹണം- ഗിരീഷ് അത്തോളി, പി.ആര്.ഒ- വാഴൂര്‍ ജോസ്.
തൊടുപുഴയിലും പരിസരങ്ങളിലുമായി ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രം ജനുവരി 24 ന് രാജശ്രീ ഫിലിംസ് തീയറ്ററുകളിലെത്തിക്കുന്നു.
Recent Comments