ദിലീഷ് പോത്തുനും റോഷന് മാത്യുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന റോന്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഷാഹി കബീറാണ് ചിത്രത്തിന് തിരക്കഥ എഴുതി സംവിധാനം നിര്‍വ്വഹിക്കുന്നത്. ഇലവീഴാപൂഞ്ചിറ എന്ന ചിത്രത്തിനുശേഷം ഷാഹി കബീര്‍ സംവിധാനം ചെയ്യുന്ന റോന്ത് ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഒരു പോലീസ് സ്റ്റോറിയാണ്.
ഫെസ്റ്റിവല്‍ സിനിമാസിന്റെ ബാനറില്‍ സംവിധായകന് രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇവി.എം, ജോജോ ജോസ് എന്നിവരും ഇംഗ്ലീ പിക്ചേഴ്സിന്റെ ബാനറില്‍ വിനീത് ജെയിനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അമൃത പാണ്ഡെ സഹനിര്‍മ്മാതാവുമാണ്.
അടുത്തിടെ റിലീസ് ചെയ്ത് വന്‍ ഹിറ്റായി പ്രദര്‍ശനം തുടരുന്ന കുഞ്ചാക്കോ ബോബന് ചിത്രമായ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി, ജോസഫ്, നായാട്ട് എന്നീ ചിത്രങ്ഹള്ക്കുശേഷം ഷഹി കബീര്‍ തിരക്കഥയൊരുക്കുന്ന ചിത്രം എന്ന പ്രത്യേകതകൂടി ചിത്രത്തിനുണ്ട്.
രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ വ്യക്തിജീവിതവും ഇതിലെ ആത്മസംഘര്‍ഷങ്ങളിലൂടെയാണ് സിനിമ കടന്നുപോകുന്നത്. രാത്രി പട്രോലിനിറങ്ങുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ ഒരു രാത്രിയില്‍ നേരിടേണ്ടിവരുന്ന സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്. യഥാര്‍ത്ഥ സംഭവങ്ങളെ പ്രമേയമാക്കി ഒരുക്കുന്ന ചിത്രം പ്രഖ്യാപിച്ചപ്പോള്‍തന്നെ സിനിമാ പ്രേമികള്‍ക്കിടയില്‍ വലിയ പ്രതീക്ഷകള്‍ ഉണര്‍ത്തിയിരുന്നു. കണ്ണൂരിലെ ഇരിട്ടിയാണ് പ്രധാന ലൊക്കേഷന്‍.
ദിലീഷ് പോത്തന്, റോഷന് മാത്യു എന്നിവര്‍ക്ക് പുറമെ സുധി കോപ്പ, അരുണ്‍ ചെറുകാവില്‍, ക്രിഷാ കുറുപ്പ്, നന്ദനുണ്ണി, ലക്ഷ്മി മേനോന്, നന്ദൂട്ടി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഛായാഗ്രഹണം മനേഷ് മാധവന്, സംഗീതം അനില്‍ ജോണ്സണ്, ഗാനരചന അന്‍വര്‍ അലി, എഡിറ്റര്‍ പ്രവീണ്‍ മംഗലത്ത്, പ്രൊഡക്ഷന്‍ ഡിസൈനര്‍ ദിലീപ് നാഥ്, അസോസിയേറ്റ് പ്രൊഡ്യൂസര്‍ കല്‍പ്പേഷ് ദമനി, സൂപ്രവൈസിംഗ് പ്രൊഡ്യൂസര്‍ സൂര്യ രംഗനാഥന് അയ്യര്‍, സൗണ്ട് മിക്സിംഗ് സിനോയ് ജോസഫ്, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈന്‍ അരുണ്‍ അശോക്, സോനു കെ.പി, ചീഫ് അസോസിയറ്റ് ഡയറക്ടര്‍ ഷെല്ലി ശ്രീസ്, പ്രൊഡക്ഷന്‍ കണ്ട്രോളര് ഷബീര്‍ മലവട്ടത്ത്, കോസ്റ്റ്യൂം ഡിസൈനര്‍ ഡിനോ ഡേവിസ്, വൈശാഖ്, മേക്കപ്പ് റോണക്സ് സേവ്യര്‍, സ്റ്റില്‍സ് അബിലാഷ് മുല്ലശ്ശേരി, ഹെഡ് ഓഫ് റവന്യൂ ആന്റ് കേമേഴ്സ്യല്‍ മംമ്ത കാംതികര്‍, ഹെഡ് ഓഫ് മാര്‍ക്കറ്റിംഗ് ഇശ്വിന്തര്‍ അറോറ, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ മുകേഷ് ജെയിന്, പിആര്‍ഒ സതീഷ് എരിയാളത്ത്, പിആര്‍& മാര്‍ക്കറ്റിംഗ് സ്ട്രാറ്റജി വര്‍ഗീസ് ആന്റണി, കണ്ടന്റ് ഫാക്ടറി, പബ്ലിസിറ്റി ഡിസൈന്‍ യെല്ലോ യൂത്ത്.
സിനിമ ഏപ്രിലില്‍ തീയ്യേറ്ററുകളിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.
Recent Comments