ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയന് തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും ഇടപ്പള്ളി ശ്രീഅഞ്ചുമന ദേവി ക്ഷേത്രാങ്കണത്തില്‍ വെച്ച് നടന്നു.
അമിത് ചക്കാലക്കല്‍ നായകനാകുന്ന ചിത്രത്തില്‍ ‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തില്‍ ദേവിയായി വിസ്മയിപ്പിച്ച ബംഗാളി താരം മോക്ഷ, അനുശ്രീ എന്നിവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
മലയാളത്തിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളും അഭിനയിക്കുന്ന ഈ ചിത്രം ഒരു ഹൊറര്‍ ഫാമിലി ഇമോഷണല്‍ ത്രില്ലറാണ്. ഈസ്റ്റ് കോസ്റ്റ് നിര്‍മ്മിക്കുന്ന ഏഴാമത്തെ സിനിമ കൂടിയാണിത്.
കെ വി അനിലിന്റേതാണ് കഥ. രതീഷ് റാം ഛായാഗ്രഹണവും ജോണ്‍കുട്ടി എഡിറ്റിംഗും രഞ്ജിന് രാജ് സംഗീതവും നിര്‍വ്വഹിക്കുന്നു. കല സുജിത് രാഘവ്, മേക്കപ്പ് രഞ്ജിത് അമ്പാടി, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുഭാഷ് ഇളമ്പല്‍, അസോസിയേറ്റ് ഡയറക്ടര്‍സ് അലക്സ് ആയൂര്‍, അസിം കോട്ടൂര്‍, അനൂപ് അരവിന്ദന്. സ്റ്റില്‍സ് അജി മസ്കറ്റ്, പിആര്‍ഒ എഎസ് ദിനേശ്.
Recent Comments