പ്രശസ്ത കോസ്റ്റിയൂം ഡിസൈനറായ സ്റ്റെഫി സേവ്യര്‍ സംവിധായികയാകുന്ന ആദ്യ ചിത്രത്തിന്റെ ചിത്രീകരണം കോട്ടയം ജില്ലയിലെ കുറവിലങ്ങാടിനടുത്തുള്ള വയലാ യില്‍ ആരംദിച്ചു. സെന്റ് ജോര്‍ജ് പള്ളി ഓഡിറ്റോറിയത്തില്‍ നടന്ന ലളിതമായ ചടങ്ങോടെയാണ് തുടക്കം കുറിച്ചത്.
ബീ ത്രീ എം കിയേഷന്‍സ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന് ഫാദര്‍ മാത്യു അമ്പഴത്തുങ്കലിന്റെ പ്രാര്‍ത്ഥനയോടയാണ് തുടക്കമിട്ടത്. നിര്‍മ്മാതാക്കളായ നോബിന് മാത്യ, മിനു തോമസ്, പ്രമോദ് മാട്ടുമ്മല്‍ എന്നിവര്‍ ഭദ്രദീപം തെളിയിച്ചു. തുടര്‍ന്ന് നടന് വിജയരാഘവന് സ്വിച്ചോണ്‍ കര്‍മ്മവും നിര്‍വ്വഹിച്ചു. ഷറഫുദ്ദീനും രജീഷാ വിജയനും ചേര്‍ന്ന് ഫസ്റ്റ് ക്ലാപ്പും നല്കി. ബിജു സോപാനമാണ് ആദ്യ ഷോട്ടില്‍ അഭിനയിച്ചത്. ചലച്ചിത്ര പ്രവര്‍ത്തകര്‍, ബന്ധുമിത്രാദികള്‍ തുടങ്ങി നിരവധിപ്പേരുടെ സാന്നിദ്ധ്യത്തിലാണ് ചടങ്ങുകള്‍ അരങ്ങേറിയത്.
‘പത്തനംതിട്ട ജില്ലയിലെ ഒരു യാഥാസ്ഥിതിക നായര്‍ തറവാട്ടിനെ കേന്ദ്രീകരിച്ചാണ് ഈ ചിത്രത്തിന്റെ അവതരണം. ഓരോ കുടുംബത്തിലും പ്രശ്നങ്ങളുണ്ട്. നമ്മടെ ഓരോരുത്തരുടേയും ഇടയിലും പ്രശ്നങ്ങളുണ്ട്. അതിനെ എങ്ങനെ തരണം ചെയ്യുന്നുവെന്നതാണ്ഓരോ കുടുംബത്തിന്റേയും മുന്നോട്ടുള്ള ഗതിവിഗതികളെ നിയന്ത്രിക്കുന്നത്. ഇനിയും നാമകരണം ചെയ്തിട്ടില്ലാത്ത ചിത്രത്തിന്റെ ടൈറ്റില്‍ താമസിയാതെ പ്രഖ്യാപിക്കും’ സംവിധായിക സ്റ്റെഫി സേവ്യര്‍ പറഞ്ഞു.
‘സംവിധാനം ഏറെക്കാലമായി ആഗ്രഹിച്ചിരുന്നു. അതിനുള്ള ഹോംവര്‍ക്കുകള്‍ നടത്തിപ്പോന്നിരുന്നു. അത് ഈ ദിവസം പ്രാവര്‍ത്തികമാക്കുന്നു, എല്ലാവരുടേയും അനുഗ്രഹം ഉണ്ടാകണം’ സ്റ്റെഫി പറഞ്ഞു.
ഷറഫുദ്ദീന് നായകനാകുന്ന ഈ ചിത്രത്തില്‍ രണ്ടു നായികമാരാണുള്ളത്. രജീഷാ വിജയനും, ആര്‍ഷാ ബൈജുവും. വിനീത് ശ്രീനിവാസന് നായകനായ മുകുന്ദനുണ്ണി അസ്സോസ്സിയേറ്റ്സ് എന്ന ചിത്രത്തിലെ നായികയാണ് ആര്‍ഷ. വിജയരാഘവന്, സൈജു ക്കുറുപ്പ്, അല്‍ത്താഫ് സലിം, ബിജു സോപാനം, ബിന്ദു പണിക്കര്‍, സുനില്‍ സുഗത എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. ഇവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നു.
രചന മഹേഷ് ഗോപാല്‍, ജയ് വിഷ്ണു. സംഗീതം ഹിഷാം അബ്ദുള്‍ വഹാബ്. ഛായാഗ്രഹണം ചന്ദ്രു സെല്‍വരാജ്, എഡിറ്റിംഗ് അപ്പു ഭട്ടതിരി, കലാസംവിധാനം ജയന് ക്രയോണ്‍. മേക്കപ്പ് റോണക്സ് സേവ്യര്‍. കോസ്റ്റിയൂം ഡിസൈനര്‍ സനൂജ് ഖാന്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ സൃമന്തക് പ്രദീപ്. പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ്സ് സുഹൈല്‍, എബിന് എടവനക്കാട്. പ്രൊഡക്ഷന്‍ കണ്ട്രോളര് ഷബീര്‍ മലവെട്ടത്ത്. ബീതീ എം. റിലീസ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കും. പി.ആര്.ഒ. വാഴൂര്‍ ജോസ്.
Recent Comments