ഉടയോനുശേഷമുള്ള നീണ്ട് പതിനേഴ് വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കുകയാണ് സംവിധായകന് ഭദ്രന്. അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്തംബറില്‍ തുടങ്ങും. ഷെയ്ന് നിഗമാണ് നായകന്. ഷെയ്നിന്റെ കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രമായിരിക്കും ഇതെന്ന് ഭദ്രന് പറയുന്നു.
‘പല ലെയറുകളുള്ള ഒരു സിനിമയാണിത്. മിസ്ട്രിയും സസ്പെന്‍സും പ്രണയവുമെല്ലാം ഇഴചേര്‍ന്നൊരു ചിത്രം. ജൂത പശ്ചാത്തലമാണ് ഷെയ്ന് ടൈറ്റില്‍ ക്യാരക്ടറെ അവതരിപ്പിക്കുന്ന കഥാപാത്രത്തിനുള്ളത്. ‘The Man Who Count The Wheels’ എന്ന ഹാഷ്ടാഗാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്.’ ഭദ്രന് പറഞ്ഞു.
സൗബിന് ഷാഹിറിനെ വച്ചാണ് ഈ ചിത്രം ആദ്യം അനൗണ്‍സ് ചെയ്യപ്പെട്ടത്. ജൂതന് എന്നായിരുന്നു സിനിമയുടെ പേര്. ജോജു ജോര്‍ജും ഇതില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ലോക് ഡൗണിനെത്തുടര്‍ന്ന് ആര്‍ട്ടിസ്റ്റുകളുടെ പ്രൊജക്ടിലുണ്ടായ വലിയ മാറ്റങ്ങള്‍ ഡേറ്റ്ക്ലാഷുകള്ക്ക് ഇടയായി. ഇതാണ് സൗബിന് പിന്മാറാനുള്ള കാരണം.
സുരേഷ്ബാബുവാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ടൈറ്റിലിലും മാറ്റമുണ്ടാകും.
Recent Comments