സംവിധായകന് ചേരന് തന്റെ പുതിയ സിനിമയുടെ ചര്‍ച്ചകള്‍ക്കായി ആലപ്പുഴയിലെത്തി. ഇന്നലെയാണ് അഞ്ച് സംവിധായകര്‍ക്കൊപ്പം അദ്ദേഹം ആലപ്പുഴയില്‍ എത്തിച്ചേര്‍ന്നത്. ചേരന് സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തിലെ നായകന് കിച്ചാ സുദീപാണ്. മറ്റ് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.
ഇതിനുമുമ്പ് 2004 ലാണ് ചേരന് ആലപ്പുഴയില്‍ എത്തിയിട്ടുള്ളത്. ആട്ടോഗ്രാഫ് എന്ന തന്റെ ചിത്രത്തിന്റെ ഒരു പ്രധാന ഭാഗം ചിത്രീകരിച്ചത് ആലപ്പുഴയിലായിരുന്നു. ആലപ്പുഴയിലെ ഭൂപ്രകൃതി തനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണെന്ന് ചേരന്തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ആ സെന്റിമെന്റ്സോടുകൂടിതന്നെയാണ് അദ്ദേഹം ഇത്തവണയും ആലപ്പുഴയില്‍ എത്തിയിരിക്കുന്നത്.
Recent Comments