പഴയകാല സിനിമ സംവിധായകന് ക്രോസ് ബെല്‍റ്റ് മണി അന്തരിച്ചു.
86 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ വീട്ടില്‍ വെച്ചായിരുന്നു മരണം.
ക്രോസ് ബെല്‍റ്റ്, മിടുമിടുക്കി തുടങ്ങി നിരവധി ഹിറ്റ് സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച അദ്ദേഹം 40 ലേറെ സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
നാരദന് കേരളത്തില്‍, കമാന്‍ഡര്‍ തുടങ്ങി ശ്രദ്ധേയമായ സിനിമകളുടെ ഛായാഗ്രാഹകനുമായിരുന്നു ക്രോസ് ബെല്‍റ്റ് മണി.
ക്രോസ്ബെല്‍റ്റ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ഏറെ തിരക്കുള്ള സംവിധായകനായി മാറുന്നത്. പിന്നീട് പ്രശസ്തിയിലേക്ക് വരുന്നത് ആ പേരിനൊപ്പമാണ്.
ഫോട്ടോഗ്രാഫിയിലുള്ള കമ്പമായിരുന്നു ക്രോസ് ബെല്‍റ്റ് മണി എന്ന വേലായുധന് നായര്‍ക്ക് സിനിമയിലേക്ക് വഴി തുറന്നത്. 1956 മുതല്‍ 1961 വരെ പി. സുബ്രഹ്മണ്യത്തിന്റെ കീഴില്‍ മെറിലാന്റ് സ്റ്റുഡിയോയില്‍ പ്രവര്‍ത്തിച്ചു.
1961-ല്‍ കെ.എസ്. ആന്റണി സംവിധാനം ചെയ്ത കാല്‍പ്പാടുകള്‍ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹനായി. 1967-ല്‍ പുറത്തിറങ്ങിയ ‘മിടുമിടുക്കി’യാണ് ക്രോസ് ബെല്‍റ്റ് മണിയുടെ ആദ്യ സംവിധാന ചിത്രം. പ്രശസ്ത സംവിധായകന് ജോഷി ക്രോസ് ബെല്‍ട്ട് മണിയുടെ സഹസംവിധായകനായിരുന്നു.
Recent Comments