ഇന്ദ്രപ്രസ്ഥം, ജോര്‍ജ്ജുകുട്ടി C/o ജോര്‍ജ്ജുകുട്ടി, കിന്നരിപുഴയോരം, കണ്ണൂര്‍ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ മലയാളസിനിമയ്ക്ക് സമ്മാനിച്ച ഹരിദാസ് വീണ്ടും സംവിധാന രംഗത്ത് സജീവമാകുന്നു. ഇത്തവണ റാഫിയാണ് ഹരിദാസിനുവേണ്ടി തിരക്കഥ എഴുതുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇത് സംബന്ധിച്ച ചര്‍ച്ചകളിലായിരുന്നു ഇരുവരും. വണ്‍ലൈന്‍ പൂര്‍ത്തിയായി. റാഫി തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയാണ്.

വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരും പ്രോജക്ട് കമ്മിറ്റ് ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്തംബറില്‍ തുടങ്ങും.

ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് ബിജു മത്തായിയാണ്. വണ്‍ഡേ ഫിലിംസിന്റെ ബാനറില്‍ ബിജു നിര്‍മ്മിക്കുന്ന രാണ്ടാമത്തെ ചിത്രംകൂടിയാണിത്. നിലാവറിയാതെയായിരുന്നു ആദ്യ ചിത്രം.

Recent Comments