മഹാന്, പേട്ട, ജഗമേതന്തിരം തുടങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമകളുടെ സംവിധായകന് കാര്‍ത്തിക് സുബ്ബരാജ് നിര്‍മ്മിക്കുന്ന ആദ്യ മലയാള ചിത്രമാണ് അറ്റന്ഷന് പ്ലീസ്. ചിത്രീകരണം പൂര്‍ത്തിയായ സിനിമ ആഗസ്റ്റ് 26 ന് പ്രദര്‍ശനത്തിനെത്തും. നവാഗതനായ ജിതിന് ഐസക് തോമസാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തത്.
സ്റ്റോണ്‍ ബെഞ്ച് എന്നാണ് കാര്‍ത്തിക് സുബ്ബരാജിന്റെ നിര്‍മ്മാണ കമ്പനിയുടെ പേര്. കാര്ത്തികേയന് സന്താനം, കല്യാണ്‍ സുബ്രഹ്മണ്യം എന്നിവര്‍ നിര്‍മ്മാണ പങ്കാളികളുമാണ്. അറ്റന്ഷന് പ്ലീസിനെ കൂടാതെ രേഖ എന്ന മലയാള ചിത്രവും ഈ ബാനറില്‍ നിര്‍മ്മിക്കുന്നു. രേഖയുടെ സംവിധായകനും ജിതിന് ഐസക് തോമസാണ്. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിക്കൊണ്ട് തമിഴില്‍ ഏഴ് സിനിമകളും നാല് വെബ് സീരീസും പൂര്‍ത്തിയാക്കിയ ശേഷമാണ് സ്റ്റോണ്‍ ബെഞ്ച് മലയാളത്തിലേയ്ക്ക് രംഗപ്രവേശനം ചെയ്തിരിക്കുന്നത്.
വിഷ്ണു ഗോവിന്ദ്, ശ്രീജിത്ത് ബി, ആനന്ദ് മന്മഥന്, ജോബിന് പോള്‍, ജിക്കി പോള്‍, ആതിര കല്ലിങ്കല്‍ തുടങ്ങിയവരാണ് അറ്റന്ഷന് പ്ലീസിലെ താരനിരക്കാര്‍. രേഖയില്‍ വിന്‍സി അലോഷ്യസും ഉണ്ണി ലാലുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Recent Comments