പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ കുമാര്‍ സാഹ്നി അന്തരിച്ചു. 83 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലായിരുന്നു അന്ത്യം.
1940ല്‍ സിന്ധിലെ ലര്‍ക്കാനയില്‍ ജനിച്ച കുമാര്‍ സാഹ്നി പിന്നീട് മുംബൈ തട്ടകമാക്കി. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനത്തിന് ശേഷം പ്രശസ്ത സംവിധായകന് റിത്വിക് ഘട്ടക്കിന്റെ പ്രിയ ശിഷ്യരില്‍ ഒരാളായി. മായാ ദര്‍പണ്‍, ഖയാല്‍ ഗാഥാ, തരംഗ്, കസ്ബ എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍.
അധ്യാപകന്, എഴുത്തുകാരന് എന്ന നിലകളിലും വ്യക്തിമുദ്രപതിപ്പിച്ചിട്ടുണ്ട്. 1972-ല്‍ ഒരുക്കിയ മായാ ദര്‍പണ്‍ മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്. 2019ല്‍ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര നിര്‍ണയ സമിതി അധ്യക്ഷനായിരുന്നു.
Recent Comments