യുവ സംവിധായകന് ജോസഫ് മനു ജെയിംസ് അന്തരിച്ചു. 31 വയസായിരുന്നു. മഞ്ഞപ്പിത്തം ബാധിച്ച് രാജഗിരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പകല്‍ 2 മണിയോടുകൂടിയായിരുന്നു അന്ത്യം.
ലാല്‍, സണ്ണി വെയ്ന്‍, അര്ജുന് അശോകന്, അജു വര്‍ഗീസ്, അഹാന കൃഷ്ണകുമാര്‍, ലെന തുടങ്ങിയവര്‍ അഭിനയിച്ച നാന്‍സി റാണി എന്ന ചിത്രത്തിന്റെ സംവിധായകനാണ്. ചിത്രം പുറത്തിറങ്ങാനിരിക്കെയാണ് അവിചാരിത മരണം.
2004ല്‍ സാബു ജെയിംസ് സംവിധാനം ചെയ്ത ഐ ആം ക്യൂരിയസ് എന്ന ചിത്രത്തില്‍ ബാല താരമായി അഭിനയിച്ചിട്ടുണ്ട്. മലയാളം, കന്നട, ഹിന്ദി, ഹോളിവുഡ് സിനിമകളില്‍ സഹ സംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
കുറവിലങ്ങാട് ചിറത്തിടത്തില്‍ ജെയിംസ് ജോസിന്റെയും, ഏറ്റുമാനൂര്‍ പ്ലാത്തോട്ടത്തില്‍ സിസിലി ജെയിംസിന്റെയും മകനാണ്. നൈന മനു ജെയിംസ് ആണ് ഭാര്യ.
സംസ്കാര ശുശ്രൂഷകള്‍ നാളെ വൈകുന്നേരം 3 ന് കുറവിലങ്ങാട് വീട്ടില്‍വച്ചും സംസ്കാരം മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ മര്‍ത്ത്മറിയം ആര്‍ച്ച് ഡീക്കന്‍ ദേവാലയത്തില്‍വച്ചും നടക്കും.
Recent Comments