സംവിധായകന് രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജി വെച്ചു. മോശമായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് രഞ്ജിത്തിന്റെ രാജി. വയനാട്ടിലുള്ള രഞ്ജിത്ത് ഇന്നലെ തന്നെ കാറിൽ നിന്ന് ഓദ്യോഗിക നെയിം ബോർഡ് മാറ്റിയിരുന്നു.
രാജിക്കത്ത് സർക്കാരിന് കൈമാറി. ഇ മെയിൽ വഴിയാണ് രാജിക്കത്ത് നൽകിയത്. ‘പാലേരി മാണിക്യം’ സിനിമയിൽ അഭിനയിക്കാനെത്തിയപ്പോഴാണ് രഞ്ജിത്ത് മോശമായി പെരുമാറിയതെന്നും ഒരു രാത്രി മുഴുവൻ ഹോട്ടലിൽ പേടിച്ച് കഴിയേണ്ടി വന്നെന്നുമാണ് നടി ആരോപണം.
Recent Comments