‘സണ്ണി’യുടെ ഉജ്ജ്വല വിജയത്തിന് പിന്നാലെ സംവിധായകന് രഞ്ജിത്ത് ശങ്കറിനെ തേടി ഒന്നൊഴിയാതെ അവസരങ്ങളും വന്നുകൊണ്ടിരിക്കുകയാണ്. സണ്ണിയുടെ തന്നെ ഹിന്ദി, തമിഴ് റീമേക്കുകള്‍ക്കായി അവിടുത്തെ മുന്‍നിര കമ്പനികളുമായി ചര്‍ച്ചയിലാണ് ഇപ്പോള്‍ രഞ്ജിത്ത്. ഇതിനിടെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഒടിടി പ്ലാറ്റ്ഫോമിനുവേണ്ടി ഒരു ഹിന്ദി ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യാനുള്ള ഓഫറും രഞ്ജിത്തിനെ തേടിയെത്തിയിരിക്കുകയാണ്. ഈ ആവശ്യവുമായി കമ്പനി നേരിട്ട് രഞ്ജിത്തിനെ സമീപിക്കുകയായിരുന്നു. രഞ്ജിത്തിന്റെ കണ്‍സെപ്റ്റ് കമ്പനിക്കും ഇഷ്ടമായിട്ടുണ്ട്. വൈകാതെ കരാറിലൊപ്പിടും. ഹിന്ദിയിലെ മുന്‍നിര താരങ്ങള്‍ ചിത്രത്തിലുണ്ടാകുമെന്ന് അറിയുന്നു.
ധ്രുവത്തിലെ മമ്മൂക്കയെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത്
Recent Comments