കോവിഡ് ബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത സംവിധായകന് സംഗീത്ശിവന്റെ ആരോഗ്യനില മെച്ചപ്പെടുന്നു. മരുന്നുകളോട് അദ്ദേഹത്തിന്റെ ശരീരം പ്രതികരിക്കുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഇപ്പോഴും വെന്റിലേറ്ററിലാണ് അദ്ദേഹം ഉള്ളത്. ഇന്ന് രാവിലെ ഭാര്യ ജയശ്രീയോട് വീഡിയോകോള്‍ വഴി സംഗീത് ആശയവിനിമയം നടത്തിയിരുന്നു.
അസുഖബാധിതനായി കിടക്കുന്ന അച്ഛന് ശിവനെ കാണാനാണ് സംഗീത് മുംബയില്‍നിന്ന് കുടുംബസമേതം തിരുവനന്തപുരത്തെത്തിയത്. സന്തോഷ് ശിവനും ഒപ്പമുണ്ടായിരുന്നു.
നാട്ടിലെത്തി രണ്ട് ദിവസത്തിനുശേഷമാണ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങിയത്. കോവിഡ് ടെസ്റ്റ് നടത്തിയപ്പോള്‍ പോസിറ്റീവായിരുന്നു. ഉടന്‍തന്നെ എസ്.യു.ടി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. ഹൃദയശസ്ത്രക്രിയ കഴിഞ്ഞ ഒരാളായതുകൊണ്ട് കോവിഡ്ബാധ ശരീരത്തെ അപകടകരമാംവിധം ബാധിക്കുകയായിരുന്നു. വിദഗ്ദ്ധ ചികിത്സയ്ക്കായി സംഗീത് ശിവനെ കിംസ് ഹോസ്പിറ്റലിലേയ്ക്ക് മാറ്റി. കിംസില്‍ എത്തിയശേഷവും വെന്റിലേറ്ററിലായിരുന്നു. ആദ്യ ദിവസങ്ങളില്‍ ഗുരുതരാവസ്ഥ തുടര്‍ന്നുവെങ്കിലും ഇന്നലെയോടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
ശിവന് ഉള്‍പ്പെടെ വീട്ടിലുള്ള മുഴുവന്‍ അംഗങ്ങളുടെയും കോവിഡ് ടെസ്റ്റ് ഇതിനോടകം നടത്തിയിരുന്നു. അവര്‍ക്കാര്‍ക്കും കോവിഡ് ബാധയില്ല.
സംഗീത് ശിവനോടൊപ്പം ഉണ്ടായിരുന്ന സന്തോഷ് ശിവനും കോവിഡ് മുക്തനാണ്. സന്തോഷ് ശിവന് ഇപ്പോള്‍ മുംബയിലാണുള്ളത്. പുതിയ ഹിന്ദിചിത്രത്തിന്റെ പണിപ്പുരയിലാണദ്ദേഹം.
Recent Comments