സംവിധായകനും തിരക്കഥാകൃത്തുമായ സേതുവിന്റെ മകള്‍ അശ്വതി വിവാഹിതയാകുന്നു. ഐഡിയ സ്റ്റാര്‍സിംഗറിലൂടെ ശ്രദ്ധേയനായ ശ്രീനാഥാണ് വരന്. ഗായകന് എന്നതിലുപരി സംഗീത സംവിധായകനെന്ന നിലയിലും ശ്രീനാഥ് പ്രശസ്തനാണ്. ഒരു കുട്ടനാടന്‍ ബ്ലോഗ്, സഭാഷ് ചന്ദ്രബോസ്, മേം ഹൂം മൂസ എന്നീ ചിത്രങ്ങളുടെ സംഗീത സംവിധായകനാണ് ശ്രീനാഥ്. ഫാഷന്‍ ഡിസൈനിംഗില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയാണ് അശ്വതി.
നവംബര്‍ 26 നാണ് ഇരുവരുടെയും വിവാഹം. കൊച്ചിയിലെ ഭാസ്കരീയം കണ്വെന്ഷന് സെറ്റന്ററാണ് വിവാഹവേദി.
മെയ് 26 നായിരുന്നു അശ്വതിയുടെയും ശ്രീനാഥിന്റെയും വിവാഹനിശ്ചയം.
Recent Comments