സൂഫിയും സുജാതയുടെ സംവിധായകനും തിരക്കഥാകൃത്തുമായ ഷാനവാസ് നരണിപ്പുഴയെ ഹൃദയാഘാതത്തെതുടര്‍ന്ന് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു. ഇപ്പോള്‍ കോയമ്പത്തൂര്‍ കെജി ഹോസ്പിറ്റലിലെ വെന്റിലേറ്ററില്‍ ആണ്. ഡയാലിസിസ് നടക്കുന്നു. അപകടനില തരണം ചെയ്തിട്ടില്ല. 72 മണിക്കൂര്‍ നിരീക്ഷണം ആവശ്യമാണ്. അതിനു ശേഷമേ ആരോഗ്യസ്ഥിതിയെക്കുറിച്ച് എന്തെങ്കിലും പറയാനാകൂ എന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്.
സൂഫിയും സുജാതയും ആമസോണ്‍ വഴി പ്രദര്‍ശനത്തിനെത്തിയ ദിവസം തന്നെ അട്ടപ്പാടിയില്‍ പുതിയ സിനിമയുടെ എഴുത്ത് ജോലികള്‍ക്കായി കയറിയതാണ് ഷാനവാസ്. ഫ്രൈഡേ സിനിമയ്ക്ക് വേണ്ടിയായിരുന്നു പുതിയ സിനിമയും എഴുതിത്തുടങ്ങിയത്. ഹൃദയാഘാതം ഉണ്ടാകുന്നതിന് 2 ദിവസം മുമ്പ് പ്രൊഡക്ഷന്‍ കണ്ട്രോളര് കൂടിയായ ഷിബു. ജി. സുശീലനെവിളിച്ചിരുന്നു. ക്ലൈമാക്സ് എഴുതി കൊണ്ടിരിക്കുകയാണെന്നും രണ്ടുദിവസത്തിനകം വന്നു കഥ പറയാം എന്നും പറഞ്ഞിരുന്നു. അതിനിടയിലാണ് ഹൃദയാഘാതം ഉണ്ടാകുന്നത്. അടുത്ത ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സിലേക്ക് കയറ്റുമ്പോള്‍ ബ്ലീഡിങ് ഉണ്ടായി. തുടര്‍ന്ന് കോയമ്പത്തൂരിലെ കെ.ജി ഹോസ്പിറ്റലിലേക്ക് എത്തിക്കുകയായിരുന്നു.
സൂഫിയും സുജാതയ്ക്കുംമുമ്പ് കരി എന്നൊരു ഓഫ് ബീറ്റ് ചിത്രം ഷാനവാസ് എഴുതി സംവിധാനം ചെയ്തിട്ടുണ്ട്. എഡിറ്ററായിട്ടാണ് സിനിമയില്‍ തുടക്കം. ഷാനവാസ് വിവാഹിതനാണ് ആറുവയസ്സുള്ള ഒരു മകനുമുണ്ട്.
Recent Comments