രാംചരണിനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് സിനിമയുടെ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു.
ചിത്രത്തില്‍ മലയാളികളുടെ പ്രിയ നടന് ജയറാമും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. എന്നാല്‍ പുറത്തുവിട്ട പോസ്റ്ററില്‍ ജയറാമിന്റെ ചിത്രം ഏറ്റവും പിന്നിലായി ചെറുതായിട്ടാണ് കൊടുത്തിരുന്നത്. ഇതിനെ തുടര്‍ന്ന് പോസ്റ്ററില്‍ ശങ്കര്‍ നിന്ന സ്ഥാനത്ത് തന്റെ ചിത്രം എഡിറ്റ് ചെയ്ത് ജയറാം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. നിമിഷ നേരംകൊണ്ടാണ് ഈ പോസ്റ്റ് വൈറലായി മാറിയത്. നിരവധി പേര് ഇതിനെതിരെ പ്രതികരണവുമായി എത്തിയിരുന്നു.
ശങ്കര്‍ ഇതിനു മുന്‍പും മലയാളി താരങ്ങളെ ഇത്തരത്തില്‍ ചെറുതാക്കി കാണിക്കുകയും അപമാനിക്കുകയും ചെയ്തിട്ടുണ്ട് എന്ന് പലരും അഭിപ്രായപ്പെട്ടു. ഉദാഹരണത്തിനായി യന്തിരനില്‍ കലാഭവന്‍ മാണിയുടെ വേഷം, ഐയില്‍ സുരേഷ് ഗോപിയെ വില്ലനാക്കിയത് എന്നെല്ലാം അഭിപ്രായങ്ങള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ അത്തരത്തില്‍ നടന് ദിലീപിനും ശങ്കറിന്റെ ഭാഗത്തു നിന്നുണ്ടായ ഒരു അനുഭവമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഒരിക്കല്‍ ഒരു ഇന്റര്‍വ്യൂവില്‍ ദിലീപ് തന്നെയാണ് ഇക്കാര്യം പറഞ്ഞത്.
ത്രി ഇഡിയറ്റ്സ് എന്ന ഹിന്ദി ചിത്രത്തിന്റെ തമിഴ് റീമേക്കായ ‘നന്പന്’ ലേക്കാണ് ശങ്കര്‍ ദിലീപിനെ വിളിച്ചത്. വിജയിയെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്ത ചിത്രത്തില്‍, അപമാനിക്കപ്പെടുന്നതും, കോമാളിയുമാകുന്ന ‘ശ്രീവത്സന്‍’ അഥവാ ‘സൈലന്‍സര്‍’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനാണ് ശങ്കര്‍ ദിലീപിനെ ക്ഷണിച്ചത്. എന്നാല്‍ ദിലീപ് ഈ വേഷം നിരസിക്കുകയാണ് ചെയ്തത്. ആ വേഷം നിരസിക്കാന്‍ പ്രധാന കാരണം തന്റെ മകള്‍ മീനാക്ഷി ആണെന്നും ദിലീപ് അഭിമുഖത്തില്‍ പറയുന്നുണ്ട്. ശങ്കര്‍ വിളിക്കുന്ന സമയത്ത് മകള്‍ അടുത്ത് നില്‍പ്പുണ്ടായിരുന്നുവെന്നും, കഥാപാത്രത്തെ കുറിച്ച് കേട്ടപ്പോള്‍ അച്ഛന് ആ വേഷം ചെയ്താല്‍ പിന്നെ ഒരിക്കലും മിണ്ടില്ല എന്നും മീനു പറഞ്ഞതായി ദിലീപ് പറയുന്നു. പിന്നീട് സൈലന്‍സര്‍ എന്ന കഥാപാത്രം തമിഴ് താരം സത്യനാണ് അവതരിപ്പിച്ചത്.
Recent Comments