തിരക്കഥാകൃത്തും സംവിധായകനും നിര്‍മ്മാതാവുമായി സിദ്ദിഖ് നിര്യാതനായി. അമൃത ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. 63 വയസ്സായിരുന്നു. ഏറെ കാലമായി ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. ശ്വാസകോശത്തെ ബാധിച്ച ഇന്ഫക്ഷന് കരളിലേയ്ക്കും ബാധിച്ചു. കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനിടയില്‍ മറ്റ് ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തകരാറിലായി. ഇതിനെത്തുര്‍ന്ന് അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. വെന്റിലേറ്ററില്‍ തുടരുന്നതിനിടെയാണ് അന്ത്യം. സിദ്ദിഖിനെ ഭൗതികശരീരം കാണാന്‍ സംവിധായകന് ഫാസിലും ലാല്‍, ദിലീപ്, നിര്‍മ്മാതാവ് ബാദുഷ, ബി. ഉണ്ണികൃഷ്ണന്, ആന്റോ ജോസഫ് തുടങ്ങിയവര്‍ അമൃതയിലെത്തി. ശവസംസ്കാര ചടങ്ങുകള്‍ നാളെയാണ് നടക്കുക. രാവിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. 12 മണിക്കുശേഷം അദ്ദേഹത്തിന്റെ സ്വവസതിയിലേയ്ക്ക് കൊണ്ടുപോകും. വൈകുന്നേരം 6 മണിക്ക് സെന്‍ട്രല്‍ ജുമാമസ്ജിദിലാണ് സംസ്കാരച്ചടങ്ങുകള്‍.
ധ്രുവത്തിലെ മമ്മൂക്കയെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത്
Recent Comments