ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് സംവിധായകന് സിദ്ദിഖ് അത്യാസന്ന നിലയില്‍. കൊച്ചി അമൃത ആശുപത്രിയില്‍ തീവ്രപരിചണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം. 48 മണിക്കൂറിനു ശേഷമേ എന്തെങ്കിലും പറയാന്‍ കഴിയൂ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
നേരത്തെ ശ്വാസകോശ സംബന്ധമായ അസുഖം സിദ്ദിഖിനുണ്ടായിരുന്നു. ശ്വാസകോശത്തിലുണ്ടായ അണുബാധയെ തുടര്‍ന്ന് ആരോഗ്യസ്ഥിതി വഷളായി. കരളിനെയും അത് ബാധിച്ചു. കരള്‍മാറ്റ ശസ്ത്രക്രിയയാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. ഇതിനിടെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനവും മോശമായി. തുടര്‍ന്നാണ് വെന്റിലേറ്ററിലേയ്ക്ക് മാറ്റിയത്.
Recent Comments