തമിഴ് സിനിമാ ലോകം അരനൂറ്റാണ്ടിലേറെയായി കണ്ട സ്വപ്നമായിരുന്നു കല്‍ക്കി എന്ന ഇതിഹാസ കാവ്യത്തിന്റെ ചലച്ചിത്ര സാക്ഷാത്കാരമായ പൊന്നിയിന്‍ സെല്വന്. മക്കള്‍ തിലകം എംജിആര്‍ മുതല്‍ കമലഹാസന് വരെ അത് സിനിമയാക്കാന്‍ തീവ്രമായി പരിശ്രമിച്ചിരുന്നു. ഒന്നര പതിറ്റാണ്ട് മുമ്പ് തമിഴിലെ ഒരു വലിയ ചാനല്‍ നടന് റഹ്മാനെ വെച്ച് ഒരു മെഗാ പരമ്പര നിര്‍മ്മിക്കാനും പദ്ധതിയിട്ടിരുന്നൂ. എന്നാല്‍ ഇതൊന്നും ഫലം കണ്ടില്ല. സിനിമയിലെ ജാംബവാന്‍മാര്‍ക്ക് കഴിയാതെ പോയത് വര്‍ഷങ്ങളുടെ അശ്രാന്ത പരിശ്രമത്തിലൂടെ പ്രാവര്‍ത്തികമാക്കി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് സംവിധായകന് മണിരത്നം. വന്‍താരനിരയെ അണിനിരത്തി രണ്ടു ഭാഗങ്ങളായിട്ടാണ് അദ്ദേഹം അത് ചിത്രീകരിച്ചത്. ഇതിന്റെ ആദ്യ ഭാഗം നിരൂപക പ്രശംസ നേടിയെന്ന് മാത്രമല്ല, ബോക്സ് ഓഫീസില്‍ വിജയത്തിന്റെ പുതുചരിത്രവും സൃഷ്ടിച്ചു.
പൊന്നിയിന്‍ സെല്വന് രണ്ടാം ഭാഗം (പിഎസ് 2) ഏപ്രില്‍ 28 – ന് ലോകമെമ്പാടും റിലീസിനെത്തുകയാണ്. പിഎസ്-1 കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിച്ച ഗോകുലം മൂവീസ് തന്നെയാണ് പിഎസ്-2 ന്റെയും കേരളത്തിലെ വിതരണക്കാര്‍. റിലീസിന് മുന്നോടിയായി പിഎസ്-2 ന്റെ ട്രെയിലര്‍ മാര്‍ച്ച് 29 ന് പുറത്തിറക്കും. ചിത്രത്തിന്റെ ഒഫീഷ്യല്‍ ലോഞ്ചും അന്നേദിവസം ചെന്നൈയില്‍ നടക്കുന്നുണ്ട്.
ബൈജു സന്തോഷുമായുള്ള അഭിമുഖം
വിക്രം, കാര്‍ത്തി, ജയം രവി, ഐശ്വര്യാ റായ് ബച്ചന്, തൃഷകൃഷ്ണ, റഹ്മാന്, പ്രഭു, ജയറാം, ശരത് കുമാര്‍, വിക്രം പ്രഭു, ബാബു ആന്റണി, റിയാസ് ഖാന്, ലാല്‍,അശ്വിന് കാകുമാനു, ശോഭിതാ ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. റഫീക്ക് അഹമ്മദും ഏ.ആര്.റഹ്മാനുമാണ് ഗാന ശില്പികള്. ലൈക്കാ പ്രൊഡക്ഷന്‍സും മദ്രാസ് ടാക്കീസും സംയുക്തമായി നിര്‍മ്മിച്ച പിഎസ് 2 തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളില്‍ റിലീസ് ചെയ്യും. പി.ആര്.ഒ.
സി.കെ.അജയ് കുമാര്‍.
Recent Comments