ഇന്ത്യക്കാര്‍ ഭക്ഷണപ്രിയരാണ്, ഭക്ഷണത്തിനു ശേഷമുള്ള ഉന്മേഷത്തിനായി, പെരുംജീരകം വിത്തുകളോടുള്ള (സൗണ്ഫ്) അവരുടെ ഇഷ്ടം രഹസ്യമല്ല. പെരുംജീരകത്തിന്റെ ഗുണങ്ങള്‍ ഇന്ത്യക്കാര്‍ വളരെക്കാലമായി തിരിച്ചറിഞ്ഞിട്ടുണ്ട്.
വിറ്റാമിന്‍ എ ധാരാളമടങ്ങിയ പെരുംജീരകം കാഴ്ചശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ദഹനരസങ്ങളെ ഉത്തേജിപ്പിച്ച് ദഹനം സുഗമമാക്കുന്നതിന് പെരുംജീരകം സഹായിക്കുന്നു. ചര്‍ത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായകമാണ്. പെരുംജീരകം ചവയ്ക്കുന്നത് വായ്നാറ്റം അകറ്റാന്‍ സഹായിക്കും. പെരുംജീരകം രക്തസമ്മര്‍ദം കുറയ്ക്കാനും സഹായിക്കുന്നു.
ഈ ചെറിയ വിത്തുകള്‍ ഉന്മേഷദായക ആവശ്യങ്ങള്‍ക്ക് മാത്രമല്ല, അവയുടെ ഒഴിച്ചുകൂടാനാവാത്ത ഔഷധ, പാചകരീതികള്‍ക്കും അത്യന്താപേക്ഷിതമാണ്. അതുകൊണ്ടാണ് പെരുംജീരകം ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയത്.
Recent Comments