ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റസ് ലോകം മുഴുവനും ശ്രദ്ധയാകര്‍ഷിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. എല്ലാ മേഖലയിലും വര്‍ദ്ധിച്ചു വരുന്ന എഐ സാങ്കേതിക വിദ്യയുടെ പ്രതിഫലനം നമുക്ക് കാണാന്‍ കഴിയുന്നുണ്ട്. എഐയുടെ പുതിയ സാധ്യതകളും നന്മതിന്മകളും തിരയുകയാണ് ഇപ്പോള്‍ ലോകം. ഈ അടുത്തിടെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനികളിലെ പ്രമുഖര്‍ ദേശീയഗാനം ആലപിക്കുന്ന എഐ വീഡിയോ വൈറലായിരുന്നു.
ഇപ്പോള്‍ ഇതാ ‘ജവാന്’ സിനിമയിലെ താരനിരക്കാരുടെ ബാല്യകാല എഐ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. കാണുമ്പോള്‍ ഏറെ കൗതുകം ഉണര്‍ത്തുന്ന ഈ ചിത്രങ്ങള്‍ നിര്‍മ്മിച്ചത് ആരാണെന്ന് വ്യക്തമല്ല. യഥാര്‍ത്ഥ ബാല്യകാല ചിത്രങ്ങളുമായി ഏറെ സാമ്യം തോന്നിക്കുന്നവയാണ് ഈ ഫോട്ടോകളെല്ലാം. സഞ്ജയ് ദത്ത്, നയന്‍താര, വിജയ് സേതുപതി, സാനിയ മല്‍ഹോത്ര, സുനില്‍ ഗ്രോവര്‍, ദീപിക പദുകോണ്‍, ഷാരുഖ് ഖാന് എന്നിവരുടെ ബാല്യകാല ചിത്രങ്ങളാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റസ് വഴി സൃഷ്ടിച്ചിരിക്കുന്നത്.
ഷാരൂഖ് ഖാന് ചിത്രം ‘ജവാന്’ ലോകമെമ്പാടുമുള്ള കളക്ഷനില്‍ 700 കോടി കടന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. തെന്നിന്ത്യന്‍ സംവിധായകന് ആറ്റ്ലിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ് ജവാന്. ചിത്രം ബോക്സ് ഓഫീസില്‍ ചരിത്ര വിജയം നേടിയിരിക്കുകയാണ്. നയന്‍താര, വിജയ്, സേതുപതി, ദീപിക പദുക്കോണ്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ വേഷമിടുന്നു.
റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റ് ബാനറില്‍ ഗൗരി ഖാന് നിര്‍മ്മിക്കുന്ന കൊമേഴ്സ്യല്‍ എന്റര്‍ടെയ്നറായ ചിത്രത്തില്‍ ഷാരൂഖ് ഇരട്ട വേഷത്തിലാണ് എത്തുന്നത്. തുടക്കത്തില്‍ പല പടങ്ങളില്‍ നിന്നും കൂട്ടിചേര്‍ത്ത് വെച്ച സീനുകളാണെന്നുള്ള അഭിപ്രായങ്ങള്‍ വന്നെങ്കിലും ചിത്രം ജനം ഏറ്റെടുക്കുകയായിരുന്നു. അതിനിടയിലാണ് ഈ എഐ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ കീഴടക്കിയത്.
Recent Comments