ഓസ്കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ‘ഒറ്റ’യുടെ ഷെഡ്യൂള്‍ ജനുവരി 6 ലേയ്ക്ക് നീട്ടി. ഡിസംബര്‍ 18 ന് തുടങ്ങാനിരുന്നതായിരുന്നു. ഡോക്ടര്‍മാര്‍ റസൂല്‍ പൂക്കുട്ടിക്ക് രണ്ടാഴ്ചത്തെ വിശ്രമം നിര്‍ദ്ദേശിച്ചതോടെയാണ് സിനിമ റീഷെഡ്യൂള്‍ ചെയ്യപ്പെട്ടത്.
ഒറ്റയുടെ സെക്കന്റ് ഷെഡ്യൂള്‍ ചെന്നൈയിലാണ് ആരംഭിച്ചത്. ആസിഫ് അലി, ഇന്ദ്രജിത്ത്, അര്ജുന് അശോകന് എന്നിവരാണ് താരങ്ങളായി ഉണ്ടായിരുന്നത്. ചെന്നൈയില്‍നിന്ന് കോയമ്പത്തൂരിലേയ്ക്ക് ഷൂട്ടിംഗ് ഷിഫ്റ്റ് ചെയ്തതിന് പിന്നാലെയാണ് കടുത്ത പനി റസൂലിനെ പിടികൂടിയത്. പരിശോധനയില്‍ ഡെങ്കിയാണെന്ന് തെളിഞ്ഞു. തുടര്‍ന്ന് ഷെഡ്യൂള്‍ ബ്രേക്കായി. ഡിസംബര്‍ 18 ന് ഷൂട്ടിംഗ് പുനരാരംഭിക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് കൂടുതല്‍ വിശ്രമം ആവശ്യമാണെന്നുള്ള ഡോക്ടര്‍മാരുടെ നിര്‍ദ്ദേശമുണ്ടായത്. തുടര്‍ന്ന് ജനുവരിയിലേയ്ക്ക് ചിത്രം നീട്ടിവയ്ക്കുകയായിരുന്നു.
സത്യരാജ്, ആദില്‍ ഹുസൈന്, ഇന്ദ്രന്‍സ്, മംമ്ത മോഹന്‍ദാസ്, രോഹിണി, ദിവ്യ ദത്ത, ആശാ ശരത്ത് തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.
Recent Comments