എഡിറ്റര്‍ എന്ന നിലയിലാണ് ഡോണ്മാക്സിന്റെ പ്രശസ്തി. മലയാളത്തിലും തമിഴിലുമായി ഒട്ടനവധി ചിത്രങ്ങളുടെ ചിത്രസംയോജനം നിര്‍വ്വഹിച്ചിട്ടുണ്ട്. 2016 ല്‍ അദ്ദേഹം ആദ്യമായി ഒരു ചിത്രം സംവിധാനം ചെയ്തു. പത്ത് കല്‍പ്പനകള്‍ എന്നായിരുന്നു പേര്. അതിനുശേഷം ഡോണ്‍മാക്സ് സംവിധാനം ചെയ്ത ചിത്രമാണ് അറ്റ്. കഴിഞ്ഞ ദിവസങ്ങളിലാണ് ‘അറ്റി’ന്റെ ടീസര്‍ പുറത്തിറങ്ങിയത്.
എച്ച്.ഡി.ആര്. ഫോര്‍മാറ്റില്‍ ഇറങ്ങുന്ന മലയാളത്തിലെ ആദ്യ ടീസര്‍ എന്ന പ്രത്യേകതയും അതിനുണ്ട്. ഇതിന് പുറമെ മറ്റൊരു അപൂര്‍വ്വതയും ‘അറ്റ’ സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യയിലാദ്യമായി റെഡ് വി റാപ്റ്റര്‍ ക്യാമറയില്‍ ചിത്രീകരിച്ച സിനിമ എന്ന ഖ്യാതി ഇനി അറ്റിന് സ്വന്തം. വി റാപ്റ്റര്‍ ഒരു അള്‍ട്ര സ്ലോമോഷന്‍ ക്യാമറയാണ്. ഏറ്റവും വേഗതയേറിയ സ്കാന്ടൈം ഉള്ള ഈ സിനിമാക്യാമറയ്ക്ക് 600 ഫ്രെയിം സ്ലോമോഷന്‍ R3D റോ ഫോര്‍മാറ്റില്‍ ചിത്രീകരിക്കാന്‍ കഴിയും.
വിജയ് നായകനായ ബീസ്റ്റിന്റെ ക്ലൈമാക്സ് ഭാഗങ്ങള്‍ ഷൂട്ട് ചെയ്തത് റെഡ് വി റാപ്റ്റര്‍ വച്ചാണെങ്കിലും ഒരു ചിത്രം പൂര്‍ണ്ണമായും ഷൂട്ട് ചെയ്യുന്നത് ഇതാദ്യമാണ്. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം റെഡിന്റെ സഹ ഉടമയും പ്രസിഡന്റുമായ ജറാഡ് ലാന്റും പങ്കുവച്ചിട്ടുണ്ട്.
ഇന്റര്‍നെറ്റ് ലോകത്തെ ചതിക്കുഴികളും ഡാര്‍ക്ക് വെബ്ബ് കേന്ദ്രീകരിച്ചുള്ള ക്രിമിനല്‍ നെറ്റ്വര്‍ക്കിംഗും ചര്‍ച്ച ചെയ്യുന്ന ത്രില്ലറാണ് അറ്റ്.
ചിത്രത്തിലെ താരനിരക്കാരെല്ലാം പുതുമുഖങ്ങളാണ്. ആകാശ് സെന്‍, ശരണ്‍ജിത്ത്, ബിബിന്‍ പെരുമ്പള്ളി, സുജിത്ത് രാജ്, റെയ്ച്ചില്‍ ഡേവിഡ്, നയന എല്‍സ, സഞ്ജന ദോസ്, ആരാധ്യാലക്ഷ്മണ് എന്നിവര്‍ക്കൊപ്പം ഷാജു ശ്രീധറാണ് മുഖ്യധാരയില്‍നിന്നുള്ള ഏക താരം.
അറ്റിന്റെ ടീസര്‍ നടന് ജോണ്‍ എബ്രഹാമും ഇന്‍സ്റ്റയിലൂടെ പങ്കുവച്ചിട്ടുണ്ട്. ആ സ്റ്റോറിക്ക് താഴെ ‘സച്ചി, ഇത് നിങ്ങള്‍ക്കുവേണ്ടി’ എന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പ് നിര്‍മ്മിച്ച് നായകനാകുന്നത് ജോണ്‍ എബ്രഹാമാണ്.
രവിചന്ദ്രനാണ് അറ്റിനുവേണ്ടി ഛായാഗ്രഹണം ഒരുക്കുന്നത്. ഷമീര്‍ മുഹമ്മദാണ് എഡിറ്റര്‍. ബാദുഷ പ്രൊജക്ട് ഡിസൈനറാകുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്ട്രോളര് പ്രശാന്ത് നാരായണനാണ്. ഹൂമര്‍ എഴിലന്‍- ഷാജഹാന് എന്നിവരാണ് ചിത്രത്തിന്റെ സംഗീതസംവിധാനവും പശ്ചാത്തല സംഗീതവും നിര്‍വ്വഹിക്കുന്നത്. വാര്‍ത്താപ്രചരണം ആതിര ദില്‍ജിത്ത്, ശിവപ്രസാദ്
Recent Comments