കമല്‍-വിജയ് സേതുപതി-ഫഹദ് ഫാസില്‍ ഒത്തുചേരുന്ന വിക്രം ജൂണ്‍ 3 ന് ലോകമെമ്പാടും തീയേറ്ററുകളിലെത്തുകയാണ്. ലോകേഷ് കനകരാജാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്.
ഈ അടുത്തകാലത്തൊന്നും വാര്‍ത്താമാധ്യമങ്ങളില്‍ ഇത്രയേറെ നിറഞ്ഞുനിന്ന മറ്റൊരു സിനിമയുമില്ലായെന്നുതന്നെ പറയാം. ചിത്രത്തെക്കുറിച്ച് ഓരോ ദിവസവും പുതിയപുതിയ വാര്‍ത്തകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകന് ലോകേഷിന്റെ പ്രതിഫലത്തെക്കുറിച്ചുള്ള വാര്‍ത്തകളാണ് സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. മാനഗരം, കൈതി, മാസ്റ്റര്‍ എന്നീ മൂന്ന് സിനിമകള്‍ക്ക് ശേഷം താന്‍ ആരാധിക്കുന്ന കമല്‍ ഹാസനോടൊപ്പം വിക്രമിലെത്തുമ്പോള്‍ ആരും ആശ്ചര്യപ്പെടുന്ന പ്രതിഫലമാണ് ഈ യുവ സംവിധായകന് നേടിയെടുത്തത് എന്നാണ് കോടാമ്പക്കത്തെ ഏറ്റവും പുതിയ വാര്‍ത്ത. എട്ടു കോടി രൂപയാണ് വിക്രം സംവിധാനം ചെയ്യാന്‍ ലോകേഷ് കനകരാജ് വാങ്ങിയെന്നാണ് തമിഴകത്തെ മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നത്.
രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ ഹാസനും ആര്. മഹേന്ദ്രനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹെയ്സണ്ബര്ഗിന്റെ വരികള്‍ക്ക് അനിരുദ്ധ് രവിചന്ദറാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഗിരീഷ് ഗംഗാധരന് ഛായാഗ്രഹണവും കലാസംവിധാനം എന്‍. സതീഷ്കുമാറും പല്ലവി സിംഗ്, വി. സായി, കവിത എന്നിവര്‍ കോസ്റ്റിയൂം ഡിസൈനറും ശശികുമാര്‍ മേക്കപ്പും നിര്‍വ്വഹിച്ചിരിക്കുന്നു.
Recent Comments