സമൂഹമാധ്യമങ്ങളിലൂടെ തന്നെ പരിഹസിച്ച ആള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് സംവിധായകന് ഒമര്‍ ലുലു. നടിയും നിര്‍മ്മാതാവുമായ ഷീലു എബ്രഹാമിനൊപ്പമുള്ള ചിത്രം പങ്കുവച്ചപ്പോഴായിരുന്നു, പരിഹസിച്ചുകൊണ്ടുള്ള കമന്റ് പ്രത്യക്ഷപ്പെട്ടത്.
View this post on Instagram
‘ഞാന്‍ ഇതുവരെ ചെയ്ത സിനിമകളില്‍ ഏറ്റവും കൂടുതല്‍ താരങ്ങള്‍ ഒന്നിച്ച, ബജറ്റ് കൂടിയ ചിത്രമാണ് ബാഡ് ബോയ്സ്. സിനിമയുടെ ഷൂട്ടിംഗിനിടയില്‍ ഒരുപാട് പ്രതിസന്ധികള്‍ ഉണ്ടായെങ്കിലും എനിക്ക് ധൈര്യം തന്ന എന്റെ കൂടെ നിന്ന പ്രൊഡ്യൂസര്‍’ എന്ന അടികുറിപ്പോടെയാണ് ഒമര്‍ ലുലു ചിത്രം പങ്കുവച്ചത്.
‘ചങ്ങായി തോളിലൊക്കെ കയ്യിട്ട് നില്ക്കുമ്പോ ശ്രദ്ധിച്ചോ. അല്ലെങ്കില്‍ അടുത്ത കേസ് വരും.. നിങ്ങള്‍ക്ക് കണ്ടക ശനി ആണ്’ എന്നായിരുന്നു ചിത്രത്തിന് താഴെ വന്ന ഒരു കമന്റ്. ഇതിനു മറുപടിയായി ‘കണ്ടക ശനി തീര്‍ന്നെ’ന്ന് ഒമര്‍ ലുലു കുറിച്ചു.
സിനിമയില്‍ അവസരം നല്‍കാമെന്ന പേരില്‍ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് അടുത്തിടെയാണ് ഒരു യുവനടി ഒമര്‍ ലുലുവിനെതിരെ കേസ് കൊടുത്തത്. എന്നാല്‍, പരാതിക്കാരിയുമായി ഉണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു എന്നാണ് ഒമര്‍ ലുലുവിന്റെ വാദം. 2022 മുതല്‍ പരാതിക്കാരിയുമായി അടുപ്പമുണ്ടെന്ന് ഒമര്‍ ലുലു ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.
റഹ്മാന്, ധ്യാന്‍ ശ്രീനിവാസന്, ഷീലു എബ്രഹാം എന്നിവര്‍ അഭിനയിക്കുന്ന ബാഡ് ബോയ്സ് ആണ് ഒമര്‍ ലുലുവിന്റെ പുതിയ പ്രോജക്ട്. അബാം മൂവീസിന്റെ ബാനറില്‍ ഷീജു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Recent Comments