ഇക്കഴിഞ്ഞ ജൂണ്‍ 28 നാണ് നടി മീനയുടെ ഭര്‍ത്താവും വ്യവസായ പ്രമുഖനുമായ വിദ്യാസാഗര്‍ അന്തരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കഴിഞ്ഞ വര്‍ഷം മീനയുടെ കുടുംബത്തെയാകെ കോവിഡ് ബാധിച്ചിരുന്നു. എല്ലാവരും കോവിഡ് മുക്തരായെങ്കിലും പോസ്റ്റ് കോവിഡ് വിദ്യാസാഗറിന്റെ ആരോഗ്യത്തെ വല്ലാതെ ബാധിച്ചിരുന്നു. ലംഗ്സ് മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്നതിനിയിലാണ് അപ്രതീക്ഷിതമായി മരണം അദ്ദേഹത്തെ കവര്‍ന്നത്.
വിദ്യാസാഗറിന്റെ മരണകാരണമായി പല അഭ്യൂഹങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. അതില്‍ നിറംചേര്‍ത്ത് പല കഥകള്‍ എഴുതി പിടിപ്പിക്കുന്നവരും ഏറെയാണ്. ഇതിനൊക്കെ അറുതി വരുത്തണമെന്നാണ് മീന പത്രക്കുറിപ്പിലൂടെ ആവശ്യപ്പെടുന്നത്. ഞാനും കുടുംബവും വിദ്യാസാഗറിന്റെ മരണത്തിന്റെ ആഘാതത്തില്‍ നിന്നും ഇനിയും മോചിതരായിട്ടില്ല. ഞങ്ങളുടെ വ്യക്തിസ്വാതന്ത്ര്യം മാനിച്ച് ഇത്തരം തെറ്റായ വാര്‍ത്തകള്‍ ദയവ് ചെയ്ത് ആരും പ്രചരിപ്പിക്കരുത്. അത് ഞങ്ങള്‍ക്ക് താങ്ങാവുന്നതിനും അപ്പുറമാണ്. അദ്ദേഹത്തിന്റെ മരണത്തില്‍ ഞങ്ങളോട് ഒപ്പം നിന്ന് ദുഃഖം പങ്ക് വെയ്ക്കുകയും ആശ്വസിപ്പിക്കുകയും ചെയ്ത സുഹൃത്തുക്കള്‍, ആരാധകര്‍, പത്രമാധ്യമ സുഹൃത്തുക്കള്‍ എല്ലാവര്ക്കും എന്റെ അകമഴിഞ്ഞ നന്ദി.
Recent Comments