ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ദുൽഖർ സൽമാൻ-നഹാസ് ഹിദായത്ത് ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത് വിട്ടിരിക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകർ. ‘ഐ ആം ഗെയിം’ എന്നാണ് ചിത്രത്തിന്റെ പേരിട്ടിരിക്കുന്നത്. ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസാണ് ചിത്രം നിർമിക്കുന്നത്. ക്രിക്കറ്റ് ബോളും ട്രംപ് കാർഡും പിടിച്ചിരിക്കുന്ന ദുൽഖർ സൽമാന്റെ കൈകളാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. സ്പോർട്സ് ത്രില്ലർ ഴോണറിലൊരുങ്ങുന്ന ചിത്രമാകും ഡി.ക്യൂ 40 എന്ന് മുമ്പ് റൂമറുകളുണ്ടായിരുന്നു. അതിനെ സാധൂകരിക്കുന്ന പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്.
2023-ൽ പുറത്തിറങ്ങിയ കിങ് ഓഫ് കൊത്തയാണ് ദുർഖറിന്റേതായി അവസാനം തിയേറ്ററിലെത്തിയ മലയാള ചിത്രം.അമിത പ്രതീക്ഷയോടെ തിയേറ്ററിലെത്തിയ ചിത്രത്തിന് വലിയ സാമ്പത്തിക വിജയം നേടാനായില്ല. കിങ് ഓഫ് കൊത്തയ്ക്ക് ശേഷം ദുൽഖർ മലയാളത്തിൽ നിന്ന് വിട്ടുനിന്നിരുന്നു. സിനിമയിൽ നിന്ന് ഒരു വർഷത്തെ ഇടവേളയെടുത്ത താരം അന്യഭാഷയിലാണ് സിനിമകൾ ചെയ്തുകൊണ്ടിരുന്നത്. തിരിച്ചുവരവിൽ ചെയ്ത ആദ്യചിത്രമായ ലക്കി ഭാസകർ കഴിഞ്ഞ വർഷത്തെ വലിയ ഹിറ്റായി മാറി. ചിത്രം 100 കോടി ക്ലബ്ബിൽ കയറിയപ്പോഴും മലയാളത്തിൽ ദുൽഖറിന്റെ അടുത്ത ചിത്രത്തെക്കുറിച്ച് പല സംസാരങ്ങളും ഉണ്ടായിരുന്നു. എന്നാൽ ഇന്ന് നഹാസിന്റെ സിനിമയിലൂടെ മലയാളത്തിന്റെ “ക്രൗഡ് പുള്ളർ” തിരിച്ചു എത്തിയിരിക്കുകയാണ്.
ആർ.ഡി.എക്സ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രമായതുകൊണ്ട് ഇപ്പോൾ തന്നെ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ. ക്യാമറയ്ക്ക് മുന്നിലുംപിന്നിലും മികച്ച ഒരു ടീമാനുള്ളത്. തല്ലുമാല, ഉണ്ട തുടങ്ങിയ സിനിമകളിൽ ക്യാമറ കൊണ്ട് മായാജാലം കാണിച്ചിട്ടുള്ള ജിംഷി ഖാലിദാണ് “ഐ ആം ഗെയിം” -ന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.
ജേക്സ് ബിജോയുടെ സംഗീതവും. ചമൻ ചാക്കോയുടെ എഡിറ്റിങ്ങും എല്ലാം കൊണ്ടും വലിയൊരു സിനിമതന്നെയാണ് അണിയറയിൽ ഒരുങ്ങുന്ന “ഐ ആം ഗെയിം” എന്നുള്ളത് വ്യക്തം. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. ആദർശ് സുകുമാരനും ഷഹബാസ് റഷീദും ചേർന്നാണ് സംഭാഷണം. ദുൽഖറിന്റെ അഞ്ചാമത്തെ തെലുങ്ക് ചിത്രമായ “ആകാസം ലോ ഒക്ക താര” ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ തിരക്കിന് ശേഷം ഈ വർഷം പകുതിയോടെ ഐ ആം ഗെയിമിന്റെ ഷൂട്ട് ആരംഭിക്കുമെന്നാണ് കരുതുന്നത്.
Recent Comments