ഡോ. വിഷ്ണുവര്‍ദ്ധന്റെ 72-ാം ജന്മദിനത്തോടനുബന്ധിച്ച് നവകര്‍ണ്ണാടക ഫിലിം അക്കാദമി ഏര്‍പ്പെടുത്തിയ ഡോ. വിഷ്ണുവര്ദ്ധന് സിനി അവാര്‍ഡ് 2022 ല്‍ മൂന്ന് പുരസ്കാരങ്ങള്‍ സ്വന്തമാക്കിയിരിക്കുകയാണ് ഫ്ളഷ്. പ്രകൃതി രമണീയമായ ലക്ഷദ്വീപിലെ കടലും തീരവും കടലിന്റെ അടിത്തട്ടുമൊക്കെ വളരെ മനോഹരമായി ക്യാമറയില്‍ പകര്‍ത്തിയ കെ.ജി. രതീഷിന് മികച്ച ഛായാഗ്രാഹകനുള്ള അവാര്‍ഡ് ലഭിച്ചു. കൂടാതെ മികച്ച നവാഗത സംവിധായികയായി ഐഷ സുല്‍ത്താനയും മികച്ച നിര്‍മ്മാതാവായി ബീനാ കാസിമും പുരസ്കാരങ്ങള്‍ സ്വന്തമാക്കി.
ഓഫ് റോഡ് മോട്ടോര്‍ സ്പോര്‍ട്സ് രൂപമായ 4ഃ4 മഡ് റേസിങ് പ്രമേയമാക്കിയ രാജ്യത്തെ ആദ്യചിത്രമായ മഡ്ഡിക്ക് ക്യാമറ ചലിപ്പിച്ചത് കെ ജി രതീഷായിരുന്നു. സഖാവിന്റെ പ്രിയസഖി, ജീവിതം ഒരു മുഖംമൂടി, ലിറ്റില്‍ സൂപ്പര്മാന് ത്രി ഡി, കൂടാതെ ഓസ്ക്കാര്‍ പുരസ്കാര പട്ടികയില്‍ ഇടം പിടിച്ച കാമസൂത്രയ്ക്കും ക്യാമറ ചലിപ്പിച്ചതും കെ.ജി. രതീഷായിരുന്നു. പുരസ്കാരങ്ങള്‍ സെപ്റ്റംബര്‍ 17 ന് വിതരണം ചെയ്യും.
Recent Comments