മലയാളസിനിമയുടെ ചരിത്രത്തില്‍ ഏറ്റവുമധികം ഭാഷകളിലേയ്ക്ക് റീമേക്ക് ചെയ്ത ചിത്രം മണിച്ചിത്രത്താഴാണ്. ഹിന്ദി, തമിഴ്, കന്നട, ബംഗാളി ഭാഷകളിലേയ്ക്കാണ് മണിച്ചിത്രത്താഴ് പുനഃസൃഷ്ടിക്കപ്പെട്ടതെങ്കില് അതിന്റെ റെക്കോര്‍ഡ് മറികടന്നിരിക്കുകയാണ് ദൃശ്യം. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട എന്നീ പ്രാദേശികഭാഷകള്ക്ക് പുറമെ ചൈനീസിലും (ഷീപ്പ് വിത്തൗട്ട് ഷെപ്പേഡ്) സിംഗള ഭാഷയിലും വരെ ദൃശ്യം റീമേക്ക് ചെയ്യപ്പെട്ടിരുന്നു.
ആ ചിത്രത്തിനാണിപ്പോള് ഒരു രണ്ടാംഭാഗം ഒരുങ്ങുന്നത്. ജീത്തുജോസഫ് തന്നെയാണ് സംവിധായകനും തിരക്കഥാകൃത്തും. ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാതാവ്.
ആശിര്‍വാദ് സിനിമാസിന് ഏറ്റവുമധികം കളക്ഷന്‍ നേടിക്കൊടുത്ത ചിത്രം ലൂസിഫറാണെന്ന് സമ്മതിക്കുമ്പോഴും (200 കോടി ക്ലബ്ബിലെത്തിയ ആദ്യ മലയാളചിത്രം) ദൃശ്യം റിലീസ് ചെയ്ത സമയത്ത് അതുവരെയുള്ള മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളുടെ (ട്വന്റി20, ക്രിസ്ത്യന്‍ ബ്രദേഴ്സ്) കളക്ഷനേക്കാളും ഇരട്ടിയോളം നേടിയ ചിത്രമായിരുന്നു അത്. തീര്‍ച്ചയായും ദൃശ്യത്തിന് രണ്ടാംഭാഗം ഉണ്ടാകണമെന്ന് ആദ്യം ആഗ്രഹിച്ചത് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരാണ്. ഇക്കാര്യം അദ്ദേഹം ജീത്തുവിനോട് പല ആവര്‍ത്തി സംസാരിച്ചിട്ടുണ്ട്. അതിലേയ്ക്ക് ലാന്റ് ചെയ്യാന്‍ കൃത്യമായൊരു കഥ രൂപപ്പെടാത്തതുകൊണ്ടുമാത്രം ജീത്തുവും അത് നീട്ടിക്കൊണ്ടുപോവുകയായിരുന്നു. ഏതാണ്ട് ഒരു വര്‍ഷം മുമ്പാണ് ജീത്തു കഥയുടെ കാര്യത്തില്‍ ഒരു തീരുമാനത്തിലെത്തുന്നതും അത് ആന്റണിയെ അറിയിക്കുന്നതും.
‘പ്രേക്ഷകഹൃദയങ്ങളില്‍ ഇന്നും ജീവിക്കുന്ന ലാല്‍ സാറിന്റെ അപൂര്‍വ്വം കഥാപാത്രങ്ങളില്‍ ഒന്നുകൂടിയാണ് ദൃശ്യത്തിലെ ജോര്‍ജ്ജുകുട്ടി. ജോര്ജ്ജുകുട്ടിക്കൊന്നും സംഭവിക്കരുതെന്ന് പ്രാര്‍ത്ഥിക്കുന്നവരാണ് ഇന്നും പ്രേക്ഷകരിലേറെയും. അവരുടെകൂടി ആഗ്രഹാഭിലാഷങ്ങളില്നിന്നാണ് ദൃശ്യത്തിന്റെ രണ്ടാംഭാഗം ഒരുങ്ങുന്നത്.’ ആന്റണി പെരുമ്പാവൂര്‍ കാന്‍ ചാനലിനോട് പറഞ്ഞു.
ദൃശ്യത്തിന്റെ ആദ്യഭാഗത്തുനിന്ന് രണ്ടാം ഭാഗത്തിലേയ്ക്ക് എത്തുമ്പോള്‍ സാങ്കേതിക നിരയില്‍ ഒരു പ്രധാന മാറ്റമേ സംഭവിച്ചുള്ളൂ. സുജിത്ത് വാസുദേവിന് പകരം സതീഷ്കുറുപ്പ് ക്യാമറ ചലിപ്പിക്കുന്നു.
സെപ്തംബര്‍ 14 ന് ചിത്രത്തിന്റെ ഷൂട്ടിംഗ് എറണാകുളത്ത് തുടങ്ങും. 14 ദിവസത്തെ ഷൂട്ടിംഗാണ് ഇവിടെ പ്ലാന്‍ ചെയ്തിരിക്കുന്നത്. എറണാകുളം ഷെഡ്യൂളില്‍ ലാലിനെ കൂടാതെ സിദ്ദിഖ്, സായികുമാര്‍, ഗണേഷ്കുമാര്, മുരളിഗോപി, സുമേഷ്, ആശാശരത്ത്, അഞ്ജലി നായര്‍ എന്നീ താരനിരക്കാരുമുണ്ടാകും.
തുടര്‍ന്ന് തൊടുപുഴയിലേയ്ക്ക് ഷിഫ്റ്റ് ചെയ്യും. അവിടെ 41 ദിവസത്തെ ഷൂട്ടിംഗ്. മൊത്തം 56 ദിവസമാണ് ഷൂട്ടിംഗ് പ്ലാന്‍ ചെയ്തിരിക്കുന്നത്. തൊടുപുഴയിലെ ഷെഡ്യൂളിലാണ് മീനയും മക്കളായി വേഷമിട്ട അന്‍സിബയും എസ്തറും എത്തുന്നത്.
ധ്രുവത്തിലെ മമ്മൂക്കയെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത്
Recent Comments