വന്‍ ഹിറ്റായിരുന്ന മാനാടിന് ശേഷം ചിമ്പുവും എസ് ജെ സൂര്യയും ‘ഡ്രൈവിംഗ് ലൈസന്‍സിന്റെ തമിഴ് പതിപ്പില്‍ ഒന്നിക്കുന്നുവെന്നതാണ് പുറത്ത് വരുന്ന ഏറ്റവും പുതിയ വാര്‍ത്ത.
തമിഴ് മാധ്യമമായ ‘വലൈ പേച്ച്’ ആണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. വാല്, സ്കെച്ച്, സംഗത്തമിഴന്‍ എന്നീ ചിത്രങ്ങളൊരുക്കിയ വിജയ് ചന്ദര്‍ ആണ് സംവിധായകന്.
മലയാളത്തില്‍ പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
റീമേക്കിന്റെ വാര്‍ത്തകള്‍ ചിമ്പുവിന്റെ ആരാധകരെ ആവേശത്തില്‍ ആഴ്ത്തിയിരിക്കുകയാണ്. എന്നാല്‍ ഈ പ്രോജക്റ്റിനെ സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. നിലവില്‍ ഡ്രൈവിംഗ് ലൈസന്‍സിന്റെ ഹിന്ദി റീമേക്ക് ഒരുങ്ങുകയാണ്. സെല്‍ഫി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അക്ഷയ് കുമാറും ഇമ്രാന് ഹാഷ്മിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
#DrivingLicense Tamil Remake.
Silambarasan – SJ Suryah
Direction – Vijay Chander (Vaalu, Sketch)
Production – Prithviraj
[Valaipechu] pic.twitter.com/XVKkOvzFxn
— Christopher Kanagaraj (@Chrissuccess) January 29, 2022
കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സ്, അക്ഷയ് കുമാറിന്റെ കേപ് ഓഫ് ഗുഡ് ഫിലിംസ് എന്നിവരുടെ കൂടെ പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന് സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ഹിന്ദി റീമേക്കിന്റെ നിര്‍മ്മാണം. പൃഥ്വിരാജ് നിര്‍മ്മാണ പങ്കാളിയാകുന്ന ആദ്യ ഹിന്ദി ചിത്രമാകും സെല്‍ഫി.
സച്ചിയുടെ തിരക്കഥയില്‍ ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത് 2019ലെ ക്രിസ്മസ് റിലീസ് ആയി എത്തിയ ‘ഡ്രൈവിംഗ് ലൈസന്‍സ്’ മികച്ച ബോക്സ് ഓഫീസ് വിജയം നേടിയിരുന്നു.
Recent Comments