ദുര്‍ഖര്‍, പാര്‍വതി തിരുവോത്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മാര്ട്ടിന് പ്ലക്കാര്ട്ട് സംവിധാനം ചെയ്ത ചാര്‍ളി തമിഴില്‍ ‘മാരാ’യാകുന്നു. ജനുവരി 8 ന് ആമസോണ്‍ പ്രൈമിലൂടെ മാര റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ പ്രതീക് ചക്രവര്‍ത്തിയും ശ്രുതി നല്ലപ്പയും അറിയിച്ചു.
2016 ല്‍ തന്നെ ചിത്രത്തിന്റെ റീമേക്ക് അവകാശം പ്രതീക് ചക്രവര്‍ത്തി മാര്‍ട്ടിനില്‍നിന്നും സ്വന്തമാക്കിയെങ്കിലും പല കാരണങ്ങളാല്‍ ഷൂട്ടിംഗ് നീണ്ടുപോവുകയായിരുന്നു. ആദ്യം മാര്ട്ടിന് തന്നെയാണ് തമിഴ്ചിത്രവും സംവിധാനം ചെയ്യുമെന്ന് അറിയിച്ചിരുന്നത്. പിന്നീടെന്തുകൊണ്ടോ എ.എല്‍. വിജയ് അതിന്റെ സംവിധാനച്ചുമതല ഏറ്റെടുക്കുകയും നായികയായി സായ്പല്ലവിയെ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ വിജയും സായും അവരവരുടെ പ്രോജക്ടുകളില്‍ തിരക്കേറിയപ്പോള്‍ കല്‍ക്കി എന്ന തമിഴ് ഷോര്‍ട്ട് ഫിലിമിലൂടെ ശ്രദ്ധേയനായ ദിലീപ് കുമാറിലേയ്ക്ക് സംവിധാനച്ചുമതല വന്നെത്തുകയായിരുന്നു.
മാധവനോടൊപ്പം പാര്‍വ്വതി തിരുവോത്തിനെയാണ് നായികയാക്കാന്‍ തീരുമാനിച്ചിരുന്നതെങ്കിലും ശ്രദ്ധാശ്രീനാഥ് കാസ്റ്റ് ചെയ്യപ്പെടുകയായിരുന്നു. വിക്രംവേധയില് മാധവനോടൊപ്പമുള്ള അവരുടെ പ്രകടനം ശ്രദ്ധേയമായ പശ്ചാത്തലത്തിലായിരുന്നു ഈ കാസ്റ്റിംഗ്. മാരായുടെ തിരക്കഥാകൃത്ത് വിപിനാണ്. സംഭാഷണം എഴുതുന്നത് നീലനും. ജിബ്രാനാണ് സംഗീതസംവിധായകന്. ചാര്‍ളിയുടെ കലാസംവിധായകന്‍ അജയന് ചാലിശ്ശേരിതന്നെയാണ് മാരായ്ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
Recent Comments